
നരിക്കുനി: കഞ്ചാവുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. മൂർഖൻകുണ്ട് നൂനിക്കുന്നുമ്മൽ മൻസൂർ (21), എരവന്നൂർ കിണറ്റിങ്കരത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (23), പാറന്നൂർ പൂമംത്തിൽ നവാസ് (25) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
Read Also : കൻവാർ യാത്രാ റൂട്ടുകളിൽ തുറന്ന സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിക്കാനൊരുങ്ങി യു.പി
വെള്ളിയാഴ്ച രാത്രി ചെമ്പക്കുന്ന് റോഡിലെ നെട്ടോടിത്താഴത്ത് വെച്ചാണ് ഇവർ പിടിയിലായത്. 18 ഗ്രാം കഞ്ചാവ് യുവാക്കളിൽ നിന്ന് ചേളന്നൂർ എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
രാത്രി എക്സൈസ് ഇൻസ്പെക്ടർ പി. സുരേഷും സംഘവും നടത്തിയ റെയ്ഡിലാണ് യുവാക്കൾ പിടിയിലാകുന്നത്. കേസ് എടുത്ത ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
Post Your Comments