Latest NewsInternational

‘മടുത്തു..’ : ബോറിസ് ജോൺസൺ രാഷ്ട്രീയം ഉപേക്ഷിക്കുന്നു

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇനി ടെലഗ്രാഫ് ഉൾപ്പെടെയുള്ള പ്രശസ്ത ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്.

ശനിയാഴ്ചയാണ് ബോറിസ് ജോൺസൺ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന വാർത്ത ഡെയ്‌ലി ടെലഗ്രാഫ് പ്രസിദ്ധീകരിച്ചത്. തന്റെ പഴയ രംഗമായ സത്യത്തിലേക്ക് കടക്കാനാണ് ബോറിസ് ജോൺസൺ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ഇതുവരെ ബോറിസ് ജോൺസൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, അടുത്ത ആഴ്ച അവസാനത്തോടുകൂടി അദ്ദേഹത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Also read: രജപക്സേയുടെ അതേഗതിയാണ് നരേന്ദ്ര മോദിക്കും’: തൃണമൂൽ കോൺഗ്രസ്

കൺസർവേറ്റീവ് പാർട്ടിയിലെ അൻപത് പ്രമുഖർ രാജി വെച്ചതോടെ, പാർട്ടി ആടിയുലയുകയും, സമ്മർദ്ദത്തിന്റെ ഫലമായി ബോറിസ് ജോൺസൺ രാജിവെക്കേണ്ടി വരികയും ചെയ്തിരുന്നു. ഇന്ത്യൻ വംശജനായ ഋഷി സുനക് ഉൾപ്പെടെയുള്ള പ്രമുഖരെയാണ് അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button