ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് പ്രഹ്ലാദ് സിംഗ്, ശക്തി സിംഗ് എന്ന യുവാക്കളാണ് . ഇവര്‍ റിയാസ് മുഹമ്മദിനെയും, ഗൗസ് മുഹമ്മദിനെയും പിന്തുടരുകയും വിവരം പോലീസിന് കൈമാറുകയുമായിരുന്നു.
Read Also: ഭരണഘടനാ പദവിയിൽ ഇരുന്നുകൊണ്ട് ഭരണഘടനയെ നിന്ദിക്കുന്നത് നന്ദികേട് മാത്രമല്ല രാജ്യദ്രോഹവുമാണ്: കുമ്മനം
കൊലപാതകത്തിന് ശേഷം റിയാസും ഗൗസും 2611 രജിസ്ട്രേഷന്‍ നമ്പറിലുള്ള ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിടികൂടാന്‍ പോലീസ് പ്രദേശ വാസികളായ ഈ യുവാക്കളുടെ സഹായം തേടി. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കിന്റെ നമ്പര്‍ 611 ആണെന്നും ബ്ലാക്ക് പാഷന്‍ പ്രോ ആണെന്നും യുവാക്കളെ പോലീസ് അറിയിച്ചു.
ഇതോടെ യുവാക്കള്‍ ക്രോസിംഗില്‍ കാത്ത് നിന്നു. നിമിഷങ്ങള്‍ക്കകം റിയാസും ഗൗസും ഇതുവഴി കടന്നു പോയി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കൊല നടത്തിയവരെ പിന്തുടരുകയായിരുന്നു.
Post Your Comments