അബുദാബി: കിഴക്കൻ ജറുസലേം ആശുപത്രിയെ സഹായിക്കാനായി 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കിഴക്കൻ ജറുസലേമിലെ അൽ മകാസ്ഡ് ആശുപത്രിയ്ക്ക് മെഡിക്കൽ സപ്ലൈസ് സേവനങ്ങൾ വിപുലീകരിക്കാനാണ് 25 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിട്ടുള്ളത്.
പലസ്തീൻ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും പലസ്തീൻ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
1968 ലാണ് മകാസ്ഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. പലസ്തീൻ സമൂഹത്തിന് ആരോഗ്യ സംരക്ഷണം നൽകുന്നതിൽ മകാസ്ഡ് ആശുപത്രി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കാർഡിയോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക് മെഡിസിൻ, ന്യൂറോളജി തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിൽ നിന്നും ലഭിക്കുന്നുണ്ട്.
Post Your Comments