Latest NewsKeralaNews

ആര്‍എസ്എസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല : കേന്ദ്രമന്ത്രി വി.മുരളീധരന്‍

ഭരണഘടനയില്‍ തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ല

തിരുവനന്തപുരം: ആര്‍എസ്എസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്, നിരോധിച്ച സംഘടനയല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആര്‍എസ്എസിനെതിരെ സംസാരിച്ചാല്‍ ജനങ്ങളുടെ പിന്തുണ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ പറ്റി പറഞ്ഞാല്‍ തെറ്റാണെന്ന് കരുതുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: വിദേശ സർവീസ്: എക്സൈസ് തീരുവയിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്രം

അതേസമയം, ഭരണഘടനയില്‍ തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ഭരണഘടനയ്ക്ക് എതിരെ വിവാദ പരാമര്‍ശങ്ങളുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് രംഗത്തെത്തിയിരുന്നു. വികലമായ മതേതര സങ്കല്‍പ്പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും കൃഷ്ണദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button