Latest NewsNewsIndia

മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ സ്‌കൂളുകൾക്ക് ഞായറാഴ്ചയ്ക്ക് പകരം വെള്ളിയാഴ്ച അവധി: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ജാർഖണ്ഡ്: ജംതാര ജില്ലയിലെ രണ്ട് വാർഡുകളിലെ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഞായറാഴ്ചകൾക്ക് പകരം വെള്ളിയാഴ്ചകളിൽ അവധി നൽകുന്ന സംഭവത്തിനെതിരെ അന്വേഷണം. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ സ്‌കൂളുകളിലാണ് ഇത്തരം നടപടിയെന്നാണ് വിമർശനം. വെള്ളിയാഴ്ച ഉർദു സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന വിജ്ഞാപനത്തിന്റെ മറവിലാണ് ഈ സ്‌കൂളുകൾ അടച്ചിടുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഗ്രാമങ്ങളായ കർമാതന്ദ്, നാരായൺപൂർ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്‌കൂളുകളിലാണ് പുതിയ നടപടി. ഇതര ജാതിക്കാരായ വിദ്യാർത്ഥികളും ഈ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. എന്നിരുന്നാലും, 70 ശതമാനം വിദ്യാർത്ഥികളും മുസ്ലീം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. വെള്ളിയാഴ്ച സ്‌കൂളുകൾ അടച്ചിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മുസ്ലീങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സ്‌കൂളുകളുടെ നോട്ടീസ് ബോർഡുകളിലും ആഴ്ചതോറുമുള്ള അവധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

Also Read:ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: അപൂർവ്വ റെക്കോർഡിനരികെ രോഹിത് ശര്‍മ

ജില്ലയിൽ 1084 പ്രൈമറി സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിൽ 15 സ്‌കൂളുകൾ മാത്രമാണ് ഉറുദു സ്‌കൂളുകളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ, ഗ്രാമവിദ്യാഭ്യാസ കമ്മിറ്റിയുടെയും നാട്ടുകാരുടെയും സമ്മർദത്തെത്തുടർന്ന് ഡസൻ കണക്കിന് സ്‌കൂളുകളും ഉറുദു സ്‌കൂളുകളായി വിജ്ഞാപനം ചെയ്യപ്പെട്ടു. ഉറുദു സ്കൂളുകളായി വിജ്ഞാപനം ചെയ്യപ്പെടാത്ത പ്രദേശത്തെ സ്കൂളുകൾക്ക് പോലും വെള്ളിയാഴ്ച അവധി നൽകുന്നതായാണ് ആക്ഷേപം ഉയരുന്നത്.

മുഴുവൻ സ്‌കൂളുകളിലും അന്വേഷണത്തിന് ഉത്തരവിടുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഫായിസ് അഹമ്മദ് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ പ്രശ്‌നം വ്യക്തമാകൂവെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി രാജേഷ് ശർമയും വ്യക്തമാക്കി. എന്നാൽ, വെള്ളിയാഴ്ചകളിൽ ഉറുദു സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് സർക്കാരിന്റെ അറിയിപ്പുണ്ട്. കഴിഞ്ഞ വർഷമാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button