ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഭക്ഷ്യോല്‍പാദന കമ്പനിയായ ഹല്‍ദിറാമിനെതിരെ ബഹിഷ്കരണം. നംകീന്‍ മിക്‌സ്ചറില്‍ ഉര്‍ദു, അറബി ഭാഷയിലുള്ള എഴുത്ത് എന്തിനാണെന്ന് ചോദിച്ചവരോട് ‘വേണ്ടെങ്കിൽ വാങ്ങണ്ട’ എന്ന മറുപടിയാണ് ഹല്‍ദിറാം ജീവനക്കാരി നൽകുന്നത്. വിഷയം റിപ്പോർട്ട് ചെയ്യാനെത്തിയ, സുദര്‍ശന്‍ ടിവി അവതാരകയ്ക്ക് സമാന മറുപടിയാണ് ഹല്‍ദിറാം സ്റ്റോര്‍ മാനേജര്‍ നൽകിയത്. ഇതോടെ, ബഹിഷ്കരണം വർദ്ധിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലാണ് ബഹിഷ്‌കരണാഹ്വാനം തകൃതിയായി നടക്കുന്നത്.
നവരാത്രിയിലെ പ്രധാന വിഭവമായ നംകീന്‍ മിക്‌സ്ചറില്‍ ഉര്‍ദു, അറബി ഭാഷയിലുള്ള എഴുത്ത് ഹിന്ദു വിഭാഗത്തിന് വായിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നിരുന്നു. എന്തിനാണ് മിക്‌സ്ചര്‍ പാക്കറ്റിന് മുകളില്‍ ഉര്‍ദു ഭാഷയെഴുതിയതെന്നായിരുന്നു ഇവരുടെ ചോദ്യം. നവരാത്രി വത്രം അനുഷ്ഠിക്കുന്ന ഹിന്ദുക്കളാണ് മിക്‌സ്ചര്‍ വാങ്ങുന്നത്, അവര്‍ക്ക് ഉര്‍ദു അറിയില്ല. പിന്നെ എന്തിനാണ് ഉര്‍ദു മിക്‌സ്ചര്‍ പാക്കറ്റിന് മുകളില്‍ എഴുതിയിരിക്കുന്നതെന്ന സംശയവും ഇവർ ഉന്നയിച്ചു. സുദർശൻ ചാനലിന്റെ അവതാരകയും ഇതേ സംശയം തന്നെയാണ് ഉന്നയിച്ചത്.
Also Read:ഓപ്പോ എഫ് 21 പ്രോ ഏപ്രിൽ 12 മുതൽ ഇന്ത്യൻ വിപണിയിൽ: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ഇവർക്ക് കൃത്യമായ മറുപടിയാണ് ജീവനക്കാരി നൽകുന്നത്. ഇത് കച്ചവടത്തിന്റെ ഭാഗമായാണെന്നും ഹിന്ദി അറിയാത്തവര്‍ക്ക് വേണ്ടിയാണെന്നും ഇവര്‍ മറുപടി നല്‍കി. ‘നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇത് വാങ്ങിക്കോ. അല്ലെങ്കില്‍ ഇവിടെ വെച്ചിട്ട് പുറത്തേക്ക് പോവൂ’ എന്നും ജീവനക്കാരി അവതാരകയോട് പറഞ്ഞു. ‘ഈ മിക്‌സ്ചറില്‍ ബീഫ് എണ്ണയുണ്ടോ’ എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന്, ‘നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാം. അതൊന്നും ഒരു പ്രശ്‌നമല്ല’ എന്നായിരുന്നു സ്റ്റാഫ് നൽകിയ മറുപടി.
അതേസമയം, പാക്കറ്റിന് മുകളിലുള്ളത് അറബി ഭാഷയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കണക്കിലെടുത്താണ് പാക്കറ്റിന് മുകളില്‍ അറബി ഭാഷയെഴുതിയത്. ഇതിനകം സമൂഹമാധ്യമങ്ങളില്‍ ഇവരുടെ തര്‍ക്ക വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ, ആളുകൾ രണ്ട് ചേരിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
Ab HaldiRAM bhi anti-national ho gaya. pic.twitter.com/OM7FuWegoy
— Cryptic Miind (@Cryptic_Miind) April 5, 2022
Post Your Comments