CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: അപൂർവ്വ റെക്കോർഡിനരികെ രോഹിത് ശര്‍മ

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതോടെ മറ്റൊരു റെക്കോർഡിനരികിലാണ് ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ. ഞായറാഴ്ച നോട്ടിങ്ഹാമില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യും ജയിച്ച് പരമ്പര തൂത്തുവാരുന്നതിനൊപ്പം തുടര്‍ച്ചയായി 20 മത്സരങ്ങള്‍ ജയിച്ച ഓസീസ് മുൻ നായകൻ റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ രോഹിത്തിനാവും.

നിലവില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി 19 മത്സരങ്ങളാണ് ജയിച്ചത്. ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനായശേഷം രോഹിത്തിന് കീഴില്‍ ഇന്ത്യ ഒറ്റ മത്സരം പോലും തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2008ലാണ് പോണ്ടിംഗിന്റെ ക്യാപ്റ്റൻസിയിൽ ഓസീസ് 20 തുടര്‍ജയങ്ങള്‍ നേടി റെക്കോര്‍ഡിട്ടത്. കൂടാതെ, 2006-07ല്‍ പോണ്ടിംഗിന് കീഴില്‍ ഓസീസ് 16 തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2019-2022 കാലഘട്ടത്തിലാണ് രോഹിത് 19 ജയങ്ങളുമായി രണ്ടാം സ്ഥാനത്തെത്തിയത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 49 റണ്‍സിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. രോഹിത് ശര്‍മയും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നൽകിയത്. രോഹിത് ശർമ 20 പന്തില്‍ 31 റൺസും, റിഷഭ് പന്ത് 15 പന്തില്‍ 26 റൺസും നേടി.

Read Also:- തുളസി വെള്ളം പതിവായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

അതേസമയം, രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോർഡും രോഹിത് ശർമ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന് ഇറങ്ങുമ്പോള്‍ 298 ഫോറുകളുണ്ടായിരുന്ന രോഹിത് മൂന്ന് ബൗണ്ടറികളോടെ തന്‍റെ സമ്പാദ്യം 301 ഫോറുകളാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button