ThrissurNattuvarthaLatest NewsKeralaNews

വിഷു, ഈസ്റ്റർ ദിനങ്ങളിൽ പെട്രോൾ പമ്പുകൾ അടവ്, അന്യമതസ്ഥർക്കും എണ്ണയടിക്കണ്ടേ എന്ന് ഉസ്താദ്: മറുപടി നൽകി ഒമർ ലുലു

തൃശൂർ: സംവിധായകൻ ഒമർ ലുലുവിനെ പരിഹസിച്ച് ഉസ്താദ് മുഹമ്മദ് റൗഫ് അമാനി രംഗത്ത്. വിഷു, ഈസ്റ്റർ ദിനങ്ങളിൽ പെട്രോൾ പമ്പുകൾ അടച്ചിട്ടിരിക്കുകയാണെന്നും ഹൈന്ദവ, ക്രൈസ്തവ വിശ്വാസികളല്ലാത്ത മറ്റിതര മതവിശ്വാസികൾക്കും മതമില്ലാത്തവർക്കും എണ്ണയടിക്കണ്ടേ എന്നും മുഹമ്മദ് റൗഫ് അമാനി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ഒമർ ലുലു ഉച്ചയൂണിന് ഉന്നക്കായ ഒപ്പിച്ചത് പോലെ, എണ്ണക്ക് പകരം പച്ചവെള്ളം കൊണ്ട് ഒപ്പിക്കാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് റൗഫ് അമാനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പാലക്കാട്ടെ തുടർകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

വിഷു , ഈസ്റ്റർ ദിനങ്ങളാണല്ലോ…..
ഞാനിന്ന് സകല പെട്രോൾ പമ്പിലും പോയി നോക്കി…
എല്ലാം അടച്ചിട്ടിരിക്കുന്നു….
ഇവിടെ ഹൈന്ദവ, ക്രൈസ്തവ വിശ്വാസികളല്ലാത്ത മറ്റിതര മതവിശ്വാസികളും മതമില്ലാത്തവരും വാഹനം ഓടിക്കുന്നവരല്ലെ..
അവർക്കൊന്നും എണ്ണ അടിക്കണ്ടേ…. (ഒമർ ലുലുവിനോടാണേ)
അല്ല ഒമർ ലുലു ഉച്ച ഊണിന് ഉന്നക്കായ ഒപ്പിച്ചത് പോലെ എണ്ണക്ക് പകരം പച്ചവെള്ളം കൊണ്ട് ഒപ്പിക്കാൻ കഴിയില്ലല്ലോ… ഈസ്റ്റർ-വിഷു പോലുള്ള ദിനങ്ങളിൽ ഇനിമുതൽ ഓമർ ലുലുവിന്റെ ഭാഷയിൽ പെട്രോൾ പമ്പിനു മുന്നിൽ ഇങ്ങനെ എഴുതി വെക്കുക ” ഈ പമ്പ് ഹിന്ദുക്കൾക്ക് മാത്രം ഉള്ളതാണ്, ഈ പമ്പ് ക്രിസ്ത്യാനികൾക്ക് മാത്രം ഉള്ളതാണ് “….
ലീവുള്ള മാധ്യമ സ്ഥാപനങ്ങളടക്കം പലതുമുണ്ട്..
അവിടെയൊക്കെ ഈ ചോദ്യം ചോദിക്കണം..
ഒമറേ….
പ്രിയപ്പെട്ട ഹിന്ദു, ക്രിസ്ത്യൻ സഹോദരങ്ങളേ…
ഇതൊന്നും നിങ്ങളോടല്ല കെട്ടോ….
റമദാൻ , ഓണം,വിഷു , ഈസ്റ്റർ തുടങ്ങിയ മതാചാരങ്ങൾ നടക്കുമ്പോൾ സ്വാഭാവികമായും അവരവരുടെ സ്ഥാപനം പൂട്ടാറുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കാത്ത വർഗീയ ധ്രുവീകരണം നടത്തുന്ന, ഒമർ ലുലുവിനെ പോലുള്ളവരോടാണ്…..

അതേസമയം, നോമ്പിന്റെ 30 ദിവസവും ഇതേപോലെ പമ്പ് അടച്ച് ഇട്ടാൽ എന്താവും സ്ഥിതിയെന്നും നോമ്പ് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എന്താണെന്നും ഉസ്താദിന് മറുപടിയായിഒമർ ഫേസ്‍ബുക്കിൽ ചോദിച്ചു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഉസ്താദെ ഞാന്‍ മതവും രാഷ്ട്രിയം പറയുന്നത് നിർത്തിയതാ പക്ഷേ ടാഗ് ചെയ്ത സ്ഥിതിക്ക്‌ ഇതിന് കൂടി മറുപടി പറയാം.
ഇപ്പോ ഉസ്താദ് തന്നെ പെട്രോൾ ഇല്ലാതെ ബുദ്ധിമുട്ടിയ കാര്യം പറഞ്ഞില്ലേ അതിൽ തന്നെ ഉണ്ട് ഞാന്‍ പറഞ്ഞ കാര്യം.
1) നോമ്പിന്റെ 30 ദിവസവും ഇത് പോലെ പമ്പ് അടച്ച് ഇട്ടാൽ എന്താവും സ്ഥിതി ?
2)നോമ്പ് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് എന്താ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button