Latest NewsNewsIndia

ശ്രീലങ്കൻ പ്രസിഡന്റിന്റെ അതേ ഗതി പ്രധാനമന്ത്രി മോദിക്കും നേരിടേണ്ടിവരും: തൃണമൂൽ എം.എൽ.എ ഇദ്രിസ് അലി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക്, ശ്രീലങ്കൻ പ്രസിഡന്റ് ഗൊതബയ രജപക്സെയുടെ അതേ ഗതി നേരിടേണ്ടിവരുമെന്ന് തൃണമൂൽ കോൺഗ്രസ് എം.എൽ.എ ഇദ്രിസ് അലി. കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക്, മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തതിനെ തുടർന്നാണ്
ഇദ്രിസ് അലിയുടെ വിവാദ പ്രസ്താവന. അതേസമയം, ജൂലൈ 11ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.

ശ്രീലങ്കയിൽ പ്രസിഡന്റ് രജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന്, ഗോതബയ രാജപക്സെ ശനിയാഴ്ച സ്ഥലം വിട്ടിരുന്നു. ഈ അവസ്ഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരിടേണ്ടി വരുമെന്നാണ് ഇദ്രിസ് അലി പറഞ്ഞത്. മമത ബാനർജി റെയിൽവേ മന്ത്രിയായിരിക്കെയാണ് സീൽദാ പദ്ധതിക്ക് ആരംഭം കുറിച്ചതെന്നും അതിനാൽ, മമത ബാനർജിയെ ചടങ്ങിൽ ക്ഷണിക്കാത്തത് അനീതിയാണെന്നും ഇദ്രിസ് അലി കൂട്ടിച്ചേർത്തു.

അദ്ദേഹം നമ്മളെ പോലെയല്ല, ബുദ്ധിജീവികൾ അധികം സംസാരിക്കില്ലല്ലോ: പൃഥ്വിരാജിനെ കുറിച്ച് ദീപ്തി സതി

നേരത്തെ, വിക്ടോറിയ സ്മാരകത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ നിന്ന്, മമത ബാനർജിയെ ഒഴിവാക്കിയിരുന്നു. തുടർന്ന്, കേന്ദ്രസർക്കാർ ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. എന്നാൽ, സംസ്ഥാന സർക്കാർ പരിപാടികളിലേക്ക് ബി.ജെ.പി എം.എൽ.എമാരെയും എം.പിമാരെയും ക്ഷണിക്കാത്ത പാരമ്പര്യം തൃണമൂൽ കോൺഗ്രസിനുള്ളതായി ബി.ജെ.പിയും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button