കൊഹിമ: ഒരു പ്രസംഗം കൊണ്ട് വൈറലായ മന്ത്രിയെക്കുറിച്ചാണ് ഈ വാർത്ത. നാഗാലാന്‍ഡിലെ ഉന്നതവിദ്യാഭ്യാസം, ഗോത്രവകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന തേമ്‌ജെന്‍ ഇംന അലോംഗിന്റെ വടക്കുകിഴക്കന്‍ ഇന്ത്യക്കാരുടെ കണ്ണുകളെ കുറിച്ചുള്ള ഹാസ്യരൂപേണയുള്ള പരാമര്‍ശമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. കണ്ണുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ സൂക്ഷ്മദൃഷ്ടിയുള്ളവരാണെന്നാണ് മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞത്. ആശയം വ്യത്യസ്തമായത് കൊണ്ട് തന്നെ പ്രസംഗം സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി.
Also Read:തായ്‌ലൻഡിൽ അർമാദിച്ചു, ഭാര്യയറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജ് കീറി : യുവാവ് അറസ്റ്റിൽ
ചെറിയ കണ്ണുള്ളവരെ നമ്മളടക്കം പൊതുവെ കളിയാക്കുന്നവരാണ്. ചൈനീസ് കണ്ണുള്ളവർ എന്ന് കുഞ്ഞിക്കണ്ണുള്ളവരെ നമ്മൾ പൊതുവെ വിളിക്കാറുണ്ട്. എന്നാൽ, ആ ധാരണകളെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ മന്ത്രിയുടെ പ്രസംഗം.
‘കണ്ണുകള്‍ക്ക് വലിപ്പം കുറവാണെങ്കിലും വടക്കുകിഴക്കന്‍ ഇന്ത്യക്കാര്‍ സൂക്ഷ്മദൃഷ്ടിയുള്ളവരാണ്. കണ്ണുകള്‍ ചെറിയതായതിനാല്‍ വളരെ കുറച്ച് പൊടി മാത്രമേ കണ്ണുകളിലേക്ക് പോവാനിടയുള്ളൂ, മാത്രമല്ല നീളന്‍ പരിപാടിക്കിടെ ബോറടിക്കുമ്പോള്‍ ആരുമറിയാതെ ഉറങ്ങുകയും ചെയ്യാം, കണ്ണുകള്‍ ചെറുതായതിനാല്‍ ഉറങ്ങുകയാണെന്ന് ഒറ്റ നോട്ടത്തില്‍ ആളുകള്‍ മനസിലാക്കുകയുമില്ല’, തേമ്‌ജെൻ പറഞ്ഞു.
Post Your Comments