മഡ്ഗാവ്: ഗോവ കോൺഗ്രസിൽ കലാപം. മുതിർന്ന കോൺഗ്രസ് എം.എൽ.എ ദിഗംബർ കാമത്തിന്റെ നേതൃത്വത്തിൽ, ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവർ ബി.ജെ.പിയിൽ ചേരുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. നിലവിൽ, 40 അംഗ സഭയിൽ കോൺഗ്രസിന് 11 എം.എൽ.എമാരും ബി.ജെ.പിക്ക് 20 എം.എൽ.എമാരുമാണ് ഉള്ളത്.
അതേസമയം, എം.എൽ.എമാർ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ കോൺഗ്രസ് തള്ളി. പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നും തങ്ങളുടെ എം.എൽ.എമാരെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയും കിംവദന്തികൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്, ബി.ജെ.പിയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോൺഗ്രസ് തങ്ങളുടെ 11 എം.എൽ.എമാരെയും ഞായറാഴ്ച വൈകിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കുമെന്ന്, ഗോവയുടെ ചുമതലയുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നേതാവ് ദിനേശ് ഗുണ്ടോ റാവു പറഞ്ഞു.
അങ്ങനെയാണ് ദിലീപ് അതിനകത്ത് പെട്ടുപോയത്…: കേസിനെ കുറിച്ച് ആർ. ശ്രീലേഖ പറയുന്നു
താൻ ബി.ജെ.പിയിൽ ചേരുന്നില്ലെന്ന് കോൺഗ്രസ് എം.എൽ.എ മൈക്കിൾ ലോബോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ഞാൻ എന്റെ വീട്ടിൽ ഇരിക്കുകയാണ്. ഈ ചർച്ചകളിൽ ഒരു സത്യവുമില്ല. ആരാണ് ഈ കിംവദന്തികൾ പ്രചരിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാൽ ഞാൻ എവിടേയും പോകുന്നില്ല,’ കലൻഗുട്ട് എം.എൽ.എ മൈക്കൽ ലോബോ വ്യക്തമാക്കി.
Post Your Comments