Latest NewsNewsIndia

കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും കണക്ക് പുറത്തുവിട്ട് ഇഡി

ചണ്ഡീഗഢ്: അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍, കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിയില്‍ നിന്ന് വിദേശ നിര്‍മ്മിത ആയുധങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു.

Read Also: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം: വ്യക്തമാക്കി കോൺഗ്രസ്

ഹരിയാന കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാര്‍, ഐഎന്‍എല്‍ഡി മുന്‍ എംഎല്‍എ ദില്‍ബാഗ് സിങ് എന്നിവരുമായി ബന്ധപ്പെട്ട 20 ലധികം സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്.

അനധികൃത വിദേശനിര്‍മ്മിത ആയുധങ്ങള്‍, 300 വെടിയുണ്ടകള്‍, 100 ലധികം മദ്യക്കുപ്പികള്‍, 5കോടി രൂപ, 5കിലോ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ എന്നിവയാണ് ഇഡി കണ്ടെടുത്തത്. ഇതു കൂടാതെ ഇന്ത്യയിലും വിദേശത്തുമുള്ള ബിനാമി സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി സുരേന്ദ്ര പന്‍വാറിന്റെ വസതിയില്‍ റെയ്ഡ് തുടരുകയാണ്.

ഐഎന്‍എല്‍ഡി( ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍) നേതാവ് അഭയ് സിംഗ് ചൗട്ടാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ദില്‍ബാഗ് സിംഗ്. ദില്‍ബാഗ് സിംഗിന്റെ മകളെ വിവാഹം കഴിച്ചത് അഭയ് സിംഗ് ചൗട്ടാലയുടെ മകനാണ്.

അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഖനനവുമായി ബന്ധപ്പെട്ട രേഖകള്‍, ബാങ്ക് അക്കൗണ്ടുകള്‍, ഭൂമിയുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു.

റെയ്ഡ് നടക്കുമ്‌ബോള്‍ കോണ്‍ഗ്രസ് എംഎല്‍എ വസതിയില്‍ ഉണ്ടായിരുന്നു. സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ കണ്ടെടുത്തതായി സുചനകള്‍ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button