പഞ്ചാബ്: ഞായറാഴ്ച ഈദുൽ അദ്ഹയോടനുബന്ധിച്ച് അതിർത്തി രക്ഷാ സേനയും (ബിഎസ്എഫ്) പാകിസ്ഥാൻ റേഞ്ചേഴ്സും അട്ടാരി-വാഗാ അതിർത്തിയിൽ മധുരം കൈമാറി. ഈദ് ഉൽ-അദ്ഹയോടനുബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും സൈനികർ പരസ്പരം മധുരം കൈമാറിയത്. രണ്ട് അതിർത്തി കാവൽ സേനകൾ തമ്മിലുള്ള പരമ്പരാഗത രീതിയാണിതെന്ന് ബിഎസ്എഫ് കമാൻഡന്റ് ജസ്ബീർ സിംഗ് പറഞ്ഞു. നമ്മുടെ പാരമ്പര്യത്തെയും സൽസ്വഭാവത്തെയും സമാധാനത്തെയും പ്രതീകപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ത്യാഗത്തിന്റെ ഉത്സവം’ എന്നും വിളിക്കപ്പെടുന്ന ഒരു വിശുദ്ധ ദിവസമാണ് ഈദ് ഉൽ-അദ്ഹ അല്ലെങ്കിൽ ബക്‌റ ഈദ്. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസികളുടെ പ്രധാന കര്‍മ്മം. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍.
അതിന്‍റെ ഓര്‍മ്മയില്‍ മൃഗബലിയാണ് ബലിപെരുന്നാൾ ദിനത്തിന്‍റെ പ്രത്യേകത. സഹനത്തിന്‍റേയും ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുണ്യദിനം കൂടിയാണ് ബലിപെരുന്നാള്‍. രാവിലെ പെരുന്നാള്‍ നമസ്കാരം. തുടര്‍ന്ന് സ്നേഹാശംസകള്‍ കൈമാറി ഊഷ്മളമായ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികൾ കടക്കും. പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും. ഈ ആഘോഷങ്ങള്‍ക്കിടയിലും ത്യാഗത്തിനും പരസ്പര സ്നേഹത്തിനും സഹാനുഭൂതിക്കും എല്ലാവരും ഊന്നല്‍ നല്‍കണമെന്ന വലിയ സന്ദേശമാണ് ലോകത്തോട് ബലിപെരുന്നാള്‍ ആഹ്വാനം ചെയ്യുന്നത്.
Post Your Comments