ErnakulamLatest NewsKeralaNattuvarthaNews

നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’: പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

കൊച്ചി: നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചടങ്ങിൽ നിര്‍മ്മാതാവായ എൻ.എം. ബാദുഷ ക്ലാപ് അടിച്ചു. എം.എൽ.എ ശ്രീനിജിൻ സ്വിച്ചോൺ നിർവ്വഹിച്ചു. സമീർ സേട്ട്, വിനോദ് ഉണ്ണിത്താൻ എന്നിവർ ചേർന്ന് ‘2 ക്രീയേറ്റീവ് മൈൻഡ്‍സ്’ എന്ന ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്‍കൂൾ അധ്യാപികയുടെ കഥപറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്‍ണനാണ്. ഷ്യാൽ സതീഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിൽ ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം, കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ, കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, സിനി എബ്രഹാം എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

‘വി.ഡി. സവർക്കറല്ല വി.ഡി. സതീശൻ, മാപ്പൊന്നും കിട്ടില്ല, പറഞ്ഞതിൽ ഉറച്ച് നിൽക്കും’: രാഹുല്‍ മാങ്കൂട്ടത്തില്‍

ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ, സുരേഷ് കൃഷ്‍ണൻ, ആർട്ട്: അശോകൻ ചെറുവത്തൂർ, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രീ, പ്രൊഡക്ഷൻ മാനേജർ: ധനേഷ് കൃഷ്‍ണകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ഡിസൈൻ: ലൈനോജ് റെഡ്ഡിസൈൻ, സ്റ്റിൽസ്: ജിതിൻ മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button