ThiruvananthapuramLatest NewsKeralaNattuvarthaNews

‘വി.ഡി. സവർക്കറല്ല വി.ഡി. സതീശൻ, മാപ്പൊന്നും കിട്ടില്ല, പറഞ്ഞതിൽ ഉറച്ച് നിൽക്കും’: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ഗോള്‍വാള്‍ക്കറേക്കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍.എസ്.എസിന്റെ മുന്നറിയിപ്പിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. വി.ഡി. സവർക്കറല്ല പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സതീശൻ പറഞ്ഞതിൽ ഉറച്ചു തന്നെയാണ് നിൽക്കുമെന്നും അതിൽ മാപ്പൊന്നും പ്രതീക്ഷിക്കേണ്ടന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ആംനസ്റ്റി ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി

VD
VD സവർക്കറല്ല,
VD സതീശൻ….
മാപ്പൊന്നും കിട്ടില്ല, പറഞ്ഞതിൽ ഉറച്ച് നില്ക്കും……

അതേസമയം, ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍.എസ്.എസിന്റെ മുന്നറിയിപ്പ് അവജ്ഞയോടെ തള്ളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ആരെ പേടിപ്പിക്കാനാണ് നോട്ടീസ് അയച്ചതെന്നും ഏത് നിയമ നടപടിയും നേരിടാന്‍ താൻ തയ്യാറാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button