Latest NewsNewsIndia

കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ എം.എൽ.എ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്

പനാജി: പാർട്ടിയിൽ കൂറുമാറ്റത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് എം.എൽ.എ മൈക്കിൾ ലോബോയെ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് പുറത്താക്കി. പാർട്ടിയെ ദുർബലപ്പെടുത്താൻ ലോബോയും മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന്, ഗോവയുടെ ചുമതലയുള്ള ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) നേതാവ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

‘ഗോവയിലെ കോൺഗ്രസ് പാർട്ടി ദുർബലമാക്കാനും കൂറുമാറ്റത്തിനും ബി.ജെ.പിയുമായി ചേർന്ന് നമ്മുടെ തന്നെ ചില നേതാക്കൾ ഗൂഢാലോചന നടത്തി. ഈ ഗൂഢാലോചന നടത്തിയത് നമ്മുടെ തന്നെ നേതാക്കളായ മൈക്കിൾ ലോബോയും, ദിഗംബർ കാമത്തും ആണ്,’ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. മൈക്കിൾ ലോബോയെ ഉടൻ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെന്നും അദ്ദേഹം ഇപ്പോൾ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത മഴയെ തുടർന്ന് കാസർഗോഡും വയനാട്ടിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ദിഗംബര്‍ കാമത്തിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. സ്വന്തം മുഖം രക്ഷിക്കാനുള്ള നീക്കമാണ് അദ്ദേഹത്തിന്റേത്. മൈക്കിൾ ലോബോ അധികാരവും പദവിയും ആഗ്രഹിക്കുന്നുണ്ട്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് ബി.ജെ.പിയുടേത്.’ ദിനേഷ് ഗുണ്ടു റാവു വ്യക്തമാക്കി. പുതിയ നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും കൂറുമാറിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button