Latest NewsKeralaNewsBusiness

റബ്ബറിന് ഗുണമേന്മ സർട്ടിഫിക്കേഷന്‍ ഉടൻ നൽകും, പുതിയ പദ്ധതി ഇങ്ങനെ

സർട്ടിഫിക്കേഷന്‍ നടത്താൻ പോർട്ടലിലൂടെ വ്യാപാരം ചെയ്യുന്ന ഉൽപ്പന്ന നിർമ്മാതാക്കളിൽ നിന്നും ഒരു മെട്രിക് ടൺ റബ്ബറിന് ഒരു രൂപ നിരക്ക് ഈടാക്കും

റബ്ബറിന് ഗുണമേന്മ സർട്ടിഫിക്കേഷന്‍ നൽകാൻ ഒരുങ്ങി റബ്ബർ ബോർഡ്. പ്രകൃതിദത്ത റബ്ബറിന്‍റെ ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘എംറൂബി’ പോർട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിനാണ് ഗുണമേന്മ സർട്ടിഫിക്കേഷന്‍ നൽകുന്നത്. കുറഞ്ഞ നിരക്കിൽ ആയിരിക്കും സർട്ടിഫിക്കേഷന്‍ ഉറപ്പുവരുത്തുക.

സർട്ടിഫിക്കേഷന്‍ നടത്താൻ പോർട്ടലിലൂടെ വ്യാപാരം ചെയ്യുന്ന ഉൽപ്പന്ന നിർമ്മാതാക്കളിൽ നിന്നും ഒരു മെട്രിക് ടൺ റബ്ബറിന് ഒരു രൂപ നിരക്ക് ഈടാക്കും. ‘എംറൂബി’ യിൽ ആർഎസ്എസ്, ഐഎസ്എൻആർ, കോൺസെൻട്രേറ്റഡ് ലാക്ടസ് എന്നീ ഗ്രേഡുകൾക്ക് പ്രത്യേക ഗുണമേന്മ സർട്ടിഫിക്കേഷന്‍ നൽകും. കൂടാതെ, ഈ പദ്ധതിയുടെ പ്രയോജനം 11 മുതൽ 30 ദിവസം വരെ ലഭ്യമാകും.

Also Read: ഘാനയിൽ മാർബർഗ് വൈറസ്: ആശങ്കയറിച്ച് ലോകാരോഗ്യ സംഘടന

പ്രകൃതിദത്ത റബ്ബറിന്റെ ആഭ്യന്തര വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റബ്ബർ ബോർഡ് ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘എംറൂബി’ ക്ക് രൂപം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button