CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്: ജയിച്ചാൽ പരമ്പര

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകീട്ട് ഏഴ് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങള്‍ ഇന്ന് ടീമിനൊപ്പം ചേരും. ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയ ഇന്ത്യ 1-0 മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

ആദ്യ മത്സരത്തില്‍ യുവതാരങ്ങള്‍ നല്‍കിയ മിന്നും ജയത്തിന്റെ കരുത്തിനൊപ്പം സീനിയര്‍ താരങ്ങള്‍ കൂടി തിരിച്ചെത്തുന്നതോടെ ഇന്ത്യക്ക് ആത്മവിശ്വാസം കൂടും. വിരാട് കോഹ്ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ തിരിച്ചെത്തുമ്പോള്‍ വിജയിച്ച ടീമിലെ ആരെ പുറത്തിരുത്തുമെന്നതാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടെയും ആശങ്ക. അര്‍ഷ്ദീപ് സിംഗ് ടീമിലില്ലാത്തതിനാല്‍ ബൗളിംഗില്‍ മാറ്റമുറപ്പ്. ഉമ്രാന്‍ മാലിക്കും അവസരം കാത്തിരിക്കുന്നു.

മോശം ഫോമിലുള്ള മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ലോകകപ്പിന് മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ന് മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കേണ്ടതുണ്ട്. അതേസമയം, എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന് ടി20യില്‍ നൂറ് ശതമാനം വിജയമെന്ന റെക്കോര്‍ഡുണ്ട്. 2014ല്‍ ഇംഗ്ലണ്ടിനോട് ഇതേവേദിയില്‍ മത്സരിച്ചപ്പോള്‍ ഇന്ത്യയും തോല്‍വിയറിഞ്ഞിട്ടുണ്ട്.

Read Also:- ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ!

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്/ ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button