കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറിയെന്ന് റിപ്പോർട്ടുകൾ. ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്നാണ് സംസ്ഥാനത്തുള്ള പ്രസിഡണ്ടിനെ ഔദ്യോഗിക വസതിയിൽ പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയത്.
ശ്രീലങ്ക രൂക്ഷമായ ആഭ്യന്തര, സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സുരക്ഷാഭീഷണി ഉയർന്നതിനെ തുടർന്ന് പ്രസിഡന്റ് ഗോതബയ രാജപക്സെ ഔദ്യോഗികവസതി വിട്ടൊഴിഞ്ഞതായാണ് ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട രാജപക്സെ രാജി വെയ്ക്കണമെന്നാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്. എന്നാൽ, അദ്ദേഹം ഇതുവരെ അതിന് തയ്യാറായിട്ടില്ല.
Also read: ‘ജോലി വല്ലതുമുണ്ടോ’: പ്ലേസ്മെന്റ് ഏജൻസിക്ക് മുൻപിൽ ബോറിസ് ജോൺസന്റെ പ്രതിമ
ചെറിയൊരു കാലഘട്ടത്തെ ശാന്തിക്ക് ശേഷം ശ്രീലങ്കയിൽ ജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമാവുകയാണ്. അഴിമതി നിറഞ്ഞ ഭരണം രാജ്യത്തെ സാമ്പത്തികമായി തകർത്തു. ഭക്ഷണം, ഇന്ധനം, ധാന്യം എന്നിവയുടെ വില ആകാശം മുട്ടെയാണ് ഉയർന്നിരിക്കുകയാണ്. മണ്ണെണ്ണയക്കും അരിക്കും പോലും കടുത്ത വിലയാണ് കൊടുക്കേണ്ടി വരുന്നത്. ഇതേതുടർന്നാണ് രാജ്യത്തെ ജനങ്ങൾ തെരുവിലിറങ്ങിയത്.
Post Your Comments