![](/wp-content/uploads/2022/07/abe.jpg)
ടോക്കിയോ: മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകി കൃത്യം നടത്താൻ ഉപയോഗിച്ചത് നാടൻ തോക്കെന്ന് കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥർ. തോക്കുകൾ വിൽക്കാനും വാങ്ങാനും ഉപയോഗിക്കാനും കർശനനിയമങ്ങൾ നിലവിലുള്ള രാജ്യമാണ് ജപ്പാൻ. അതുകൊണ്ട് തന്നെ, രാഷ്ട്രീയ കൊലപാതകങ്ങൾ ഏറെക്കുറെ അചിന്തനീയമാണ്.
കൊലപാതകത്തിലൂടെ ജനാധിപത്യത്തിന്റെ സ്ഥാനമാണ് തകർക്കപ്പെട്ടതെന്നും, അതൊന്നും ക്ഷമിക്കാനാവാത്തത് ആണെന്നും ഫൂമിയോ കിഷിദ അഭിപ്രായപ്പെട്ടു. പൊതുസ്ഥലത്ത്, മെട്രോ സ്റ്റേഷനു പുറത്തു വച്ചാണ് ഷിൻസോ ആബേയ്‌ക്ക് വെടിയേറ്റത്. രണ്ടു ബുള്ളറ്റ് ശരീരത്തിലേറ്റ അദ്ദേഹം, ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണമടയുകയായിരുന്നു.
വെള്ളിയാഴ്ചയാണ് ഷിൻസോ ആബെ പരസ്യമായി കൊല ചെയ്യപ്പെട്ടത്. പാർലമെന്റ് തെരഞ്ഞെടുപ്പിനു വേണ്ടി ക്യാംപെയിൻ നടത്തുകയായിരുന്നു അദ്ദേഹം. അതിനിടയിലാണ് കൊലയാളി നെഞ്ച് നോക്കി നിറയൊഴിച്ചത്. അക്രമിയെ സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി.
Post Your Comments