ബീജിങ്: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണം ആഘോഷിച്ച് ചൈനീസ് സമൂഹമാധ്യമങ്ങൾ. അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ് ലോകരാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അതേസമയം ചൈനീസ് സമൂഹമാധ്യമങ്ങൾ ഈ വാർത്ത ആഘോഷമാക്കുകയാണ് ചെയ്തത്.
ചൈനയിലെ വീബോ, ടിക് ടോക് എന്നീ സർക്കാർ നിയന്ത്രിത സമൂഹമാധ്യമങ്ങളിലാണ് ആളുകൾ ഈ വാർത്ത ആഘോഷിക്കുന്നത്. അമേരിക്കയുമായി വളരെ അടുത്ത ബന്ധമാണ് ജപ്പാനുണ്ടായിരുന്നത്. പല വിഷയങ്ങളിലും ജപ്പാൻ ചൈനയ്ക്കെതിരെ പ്രതികരിക്കുകയും ചൈനയെ അവഗണിക്കുകയും ചെയ്തിരുന്നു. കൂടാതെ, ജപ്പാൻ സൈന്യത്തെ ചൈനയ്ക്കെതിരെ ശക്തിപ്പെടുത്തിയിരുന്നു. ഇതൊക്കെയാണ് ചൈനയ്ക്ക് ജപ്പാനോടുള്ള വിദ്വേഷത്തിന്റെ പുറകിൽ നിൽക്കുന്ന കാരണങ്ങൾ.
ചൈനയുടെ ഈ മനോഭാവത്തിനെതിരെ രൂക്ഷ വിമർശനമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉയരുന്നത്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ആളുകൾ പോസ്റ്റിടുന്നതും കമന്റ് ചെയ്യുന്നതും നിയന്ത്രിക്കാനാവില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലീജിയാന്റെ പ്രതികരണം.
Post Your Comments