ടോക്കിയോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൊലയാളി ആബേയുടെ തൊട്ടടുത്തെത്തി നിറയൊഴിക്കുന്നതു വരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലയാളിയെ തിരിച്ചറിഞ്ഞില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ജപ്പാനിലെ പൊതുമേഖലാ വാർത്താവിനിമയ ചാനലായ എൻഎച്ച്കെയാണ് ഈ വിവരം പുറത്തുവിട്ടത്. ആൾക്കൂട്ടത്തിൽ നിന്നും കൊലയാളി ആബേയെ സമീപിച്ചപ്പോഴൊന്നും തൊട്ടടുത്തു നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയില്ല. ആബേയ്‌ക്ക് വെടിയേറ്റപ്പോൾ മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞത്.
Also read: രാജീവ് ഗാന്ധിയുടെ കൊലയാളികളെ സഹായിച്ചത് കോൺഗ്രസ്: ആരോപണവുമായി ബിജെപി
കൊലയാളിയെ അവിടെവെച്ച് തന്നെ പിടികൂടിയെങ്കിലും, ആശുപത്രിയിലെത്തിച്ച ആബേ മരണത്തിനു കീഴടങ്ങുകയായിരുന്നു. മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സിൽ മൂന്നു വർഷം സേവനമനുഷ്ഠിച്ച ടെട്സൂയ യമാഗാമിയാണ് കൊലയാളിയെന്ന് പിന്നീട് വ്യക്തമായി. പോലീസിന്റെ പട്രോളിങ് സംവിധാനത്തിലുള്ള പിഴവാണ് അപകടത്തിന് കാരണമെന്നാണ് പത്രമാധ്യമങ്ങൾ വിധിയെഴുതുന്നത്.
Post Your Comments