Latest NewsKeralaNews

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ ഒരു എസ്‌ഐയുടെ തോക്കും തിരയും നഷ്ടമായതില്‍ ദുരൂഹത

കൂടെയുണ്ടായിരുന്ന മറ്റൊരു ഇന്‍സ്‌പെക്ടര്‍ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് മൊഴി

ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിലെ ഒരു എസ്‌ഐയുടെ തോക്കും തിരയും കാണാതായി. എന്നാല്‍, കൂടെയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ തോക്കും തിരയും അടങ്ങുന്ന ബാഗ് വലിച്ചെറിഞ്ഞെന്ന് ഒരു പൊലീസുകാരന്‍ മൊഴി നല്‍കിയതോടെ സംഭവത്തില്‍ ദുരൂഹത ഏറി. തോക്ക് തപ്പി പൊലീസ് സംഘം ഇപ്പോഴും രാജസ്ഥാനില്‍ തുടരുകയാണ്.

Read Also: ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എംഎ​യു​മാ​യി ക​റ​ക്കം: മൂന്നം​ഗസംഘം അറസ്റ്റിൽ

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ഐആര്‍ ബറ്റാലിയനിലെ എസ്‌ഐ വിശാഖിന്റെ കൈവശം ഉണ്ടായിരുന്ന തോക്കും തിരയുമാണ് കാണാതായത്. ഉറക്കമെഴുന്നേറ്റ് നോക്കുന്നതിനിടെയാണ് തോക്കും തിരയും നഷ്ടമായത് അറിയുന്നതെന്നാണ് വിശാഖ് പറയുന്നത്. സംഘത്തിന്റെ ചുമതലയുള്ള കെഎപി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റിനെ വിശാഖ് വിവരം അറിയിച്ചു. കേരള പൊലീസ് ട്രെയിന്‍ അരിച്ചുപെറുക്കി അന്വേഷണം നടക്കുന്നതിനിടെ എംഎസ്എപിയിലെ ഒരു എസ്‌ഐ, തോക്കും തിരയും സൂക്ഷിച്ച ബാഗ് വലിച്ചെറിഞ്ഞെന്ന വിവരം ഒരു പൊലീസുകാരന്‍ കമാണ്ടന്റിനെ അറിയിക്കുന്നത്.

എസ്എപി ക്യാമ്പില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഒരു ഇന്‍സ്‌പെക്ടര്‍ വിശാഖിന്റെ തോക്കും തിരയും അടങ്ങിയ ബാഗ് പുറത്തേക്കെറിയുന്നത് കണ്ടു എന്നായിരുന്നു ഈ മൊഴി. ഇതോടെ സംഭവത്തിന്റെ സ്ഥിതി ഗൗരവ സ്വഭാവത്തിലായി. ഇതിന് പിന്നാലെയാണ് കമാണ്ടന്റ് ബറ്റാലിയന്‍ ചുുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെ വിവരം അറിയിക്കുന്നത്.

എന്നാല്‍ ആ എസ്‌ഐ പറഞ്ഞത് കള്ളമെന്നും എസ്‌ഐയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എപി ഇന്‍സ്‌പെക്ടര്‍ എഡിജിപിക്ക് പരാതി നല്‍കി. ട്രെയിന്‍ പോയ വഴികളിലെല്ലാം കേരള പൊലീസ് സംഘം പരിശോധന നടത്തുകയാണ്. എന്താണ് തോക്കിനും തിരക്കും സംഭവിച്ചതെന്ന് ഇപ്പോഴും ആര്‍ക്കും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button