Latest NewsIndiaNews

ആംനസ്റ്റി ഇന്ത്യയ്ക്കും അനുബന്ധ സംഘടനകൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി

ഡൽഹി: ആംനസ്റ്റി ഇന്ത്യയ്ക്കും, മുൻ മേധാവി ആകാർ പട്ടേലിനും എതിരെ  61.72 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ, സംഘടനയ്ക്കും മറ്റ് ചില സ്ഥാപനങ്ങൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എ.ഐ.ഐ.പി.എൽ), ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ് (ഐ.എ.ഐ.ടി) എന്നിവർക്കെതിരെ ബെംഗളൂരു സിറ്റി പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ പരാതി സമർപ്പിച്ചു.

മഅദനിക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ പരാമർശം നടത്തി: ആര്‍ വി ബാബുവിനെതിരെ കേസ്

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചതായും പ്രതികൾക്ക് സമൻസ് അയച്ചതായും ഇഡി പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾക്കെതിരെ സി.ബി.ഐ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തത്.

‘2011-12 കാലഘട്ടത്തിൽ, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റിന് യു.കെയിലെ ആംനസ്റ്റി ഇന്റർനാഷണലിൽ നിന്ന് വിദേശ സംഭാവന സ്വീകരിക്കുന്നതിന് 2010 ലെ എഫ്.സി.ആർ.എ പ്രകാരം അനുമതി ലഭിച്ചിരുന്നു. എന്നാൽ, ചില ഇടപാടുകളുടെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പിന്നീട് അസാധുവാക്കപ്പെട്ടു. തുടർന്ന്,  2013-14, 2012-13 വർഷങ്ങളിൽ എ‌.ഐ‌.ഐ‌.പി‌.എൽ, ഐ‌.എ‌.ഐ‌.ടി എന്നീ രണ്ട് പുതിയ സ്ഥാപനങ്ങൾ രൂപീകരിച്ചു. ഈ സ്ഥാപനങ്ങൾക്ക് സേവന കയറ്റുമതിയുടെയും എ.ഫ്‌.ഡി‌.ഐയുടെയും മറവിൽ വിദേശനാണ്യം ലഭിച്ചു,’ എൻഫോഴ്സ്മെന്റ് വ്യക്തമാക്കി .

എ.കെ.ജി സെന്റര്‍ ആക്രമണം: പ്രതിയെ പിടിക്കാത്ത കേരളാ പൊലീസ് തികഞ്ഞ പരാജയമെന്ന് കെ സുധാകരന്‍
നേരത്തെ, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) സിവിൽ നിയമപ്രകാരം പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസ് പ്രകാരം എ.ഐ.ഐ.പിഎല്ലിന് 51.72 കോടി രൂപയും പട്ടേലിന് 10 കോടി രൂപയും പിഴ ചുമത്തിയിരുന്നു. അതേസമയം, ഇഡി നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റും, മുൻ മേധാവി ആകാർ പട്ടേലും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button