Latest NewsNewsIndia

രാജ്യത്ത് ‘ഗബ്ബർ സിംഗ് ടാക്‌സ്’: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

അമർനാഥ യാത്രാ ദുരന്തത്തിൽ രാഹുൽ അനുശോചനം രേഖപ്പെടുത്തി.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും രൂക്ഷമാകുന്നുവെന്നും ബിജെപി ഭരണത്തിൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിച്ചതോടെ ‘ഗബ്ബർ സിംഗ് ടാക്‌സ്’ കൊള്ളയുടെ സുനാമിയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

‘മോദി സൃഷ്ടിച്ച തടസ്സങ്ങൾ ജനങ്ങളെ തളർത്തിയെന്നും ജനദ്രോഹ നയങ്ങൾ നിർത്തണമെന്നും രാഹുൽ പറഞ്ഞു. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ 30 അടി വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌തതിന് ശേഷം, ആന്ധ്രാപ്രദേശിലെ ഭീമാവരത്ത് നടന്ന ഒരു വലിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ബലിപെരുന്നാൾ: 194 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ ഭരണാധികാരി

അതേസമയം, അമർനാഥ യാത്രാ ദുരന്തത്തിൽ രാഹുൽ അനുശോചനം രേഖപ്പെടുത്തി. ‘അമർനാഥ് ഗുഹയ്ക്ക് സമീപം മേഘവിസ്ഫോടനത്തിൽ നിരവധി ഭക്തരെ കാണാതാവുകയും മരിക്കുകയും ചെയ്ത വാർത്ത അത്യന്തം ദുഃഖകരമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button