KeralaLatest NewsNews

പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന കേസ്: പ്രതി ജയിൽ ചാടി

 

 

പോലീസ് സ്റ്റേഷനു മുന്നിൽ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലും മറ്റ് നിരവധി കേസുകളിലും പ്രതിയായ ബിനു മോന്‍ ജയിൽ ചാടി. യുവാവിനെ തല്ലിക്കൊന്ന കേസിൽ അകത്തായ ബിനു മോൻ സബ് ജയിലിലെ അടുക്കളയുടെ ഭാ​ഗം വഴിയാണ് കടന്നുകളഞ്ഞത്.

കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് ഇയാൾ യുവാവിനെ കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.

സബ് ജയിലിലെ അടുക്കളയിൽ പലക വെച്ച്, അതുവഴിയാണ് ബിനുമോൻ രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button