
കോതമംഗലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ മധ്യവയസ്‌കന്‍ പൊലീസ് പിടിയിൽ. കോതമംഗലം രാമല്ലൂര്‍ പുത്തന്‍പുരയ്‌ക്കല്‍ വീട്ടില്‍ ജോണി(56)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോതമംഗലത്ത് പ്രതി നടത്തി വന്നിരുന്ന സ്ഥാപനത്തില്‍ വച്ചാണു സംഭവം. സംഭവം കുട്ടി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോതമംഗലം പൊലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.
അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്‌ടര്‍ അനീഷ് ജോയ്, എസ്.ഐമാരായ മാഹിന്‍ സലിം, ഷാജി കുര്യാക്കോസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്‌തു.
Post Your Comments