Latest NewsIndiaNews

കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

നാഗ്പുര്‍: കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ അജയ് പർട്ടേകിയാണ്, സാവ്‌നെറിലെ ലോഡ്ജില്‍വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സാവ്‌നെര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന്, യുവാവിന്റെ രക്ത സാമ്പിളുകൾ രാസപരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.

ഞായറാഴ്ച വൈകിട്ടാണ് മധ്യപ്രദേശില്‍ നഴ്‌സായി ജോലിചെയ്യുന്ന ഇരുപത്തിമൂന്നുകാരിയുമായി, യുവാവ് ലോഡ്ജില്‍ മുറിയെടുത്തത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ യുവാവ് തളര്‍ന്നുവീണതായി, യുവതി ലോഡ്ജ് ജീവനക്കാരെ അറിയിച്ചു.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും: സുരക്ഷാ മുന്നറിയിപ്പ് നൽകി അധികൃതർ

ഉടന്‍തന്നെ ലോഡ്ജ് ജീവനക്കാര്‍ ബോധരഹിതനായി കിടന്നിരുന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സംഭവിച്ചിരുന്നു. ലൈംഗികബന്ധത്തിനിടെയാണ് കാമുകന്‍ ബോധരഹിതനായതെന്ന് യുവതി പോലീസിന് മൊഴി നല്‍കി.

യുവാവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഹൃദയാഘാതമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചനയെന്ന്, സാവ്‌നെര്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ സതീഷ് പാട്ടീല്‍ വ്യക്തമാക്കി. മുറിയിൽ നിന്ന് മയക്കുമരുന്ന് പൊതികളോ, മറ്റ് ലഹരി വസ്തുക്കളോ കണ്ടെത്തിയില്ലെന്നും യുവാവ് മരുന്നുകൾ ഒന്നും ഉപയോഗിച്ചതായി സൂചനയില്ലെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button