UAELatest NewsNewsInternationalGulf

വിമാനത്താവളങ്ങളിലെ ആരോഗ്യ മുൻകരുതലുകളെ കുറിച്ച് ഹജ് തീർത്ഥാടകരെ ബോധവത്കരിക്കാൻ വിദഗ്ധരെ നിയോഗിച്ച് യുഎഇ

ദുബായ്: വിമാനത്താവളങ്ങളിലെ ആരോഗ്യ മുൻകരുതലുകളെ കുറിച്ച് ഹജ് തീർത്ഥാടകരെ ബോധവത്കരിക്കാൻ വിദഗ്ധരെ നിയോഗിച്ച് യുഎഇ. സൗദി അറേബ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഹജ് തീർഥാടകരെ സഹായിക്കാൻ യുഎഇ വിമാനത്താവളങ്ങളിൽ മെഡിക്കൽ വിദഗ്ധരുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Read Also: ‘വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’: സജി ചെറിയാന്റെ പരാമർശത്തിനെതിരെ ഹരീഷ് പേരടി

ആരോഗ്യകരവും സുരക്ഷിതവുമായ ഹജ് യാത്ര ഉറപ്പാക്കാൻ ഹജ് തീർത്ഥാടന വേളയിൽ അവർ പാലിക്കേണ്ട ആരോഗ്യ സംരക്ഷണ മാർഗനിർദ്ദേശങ്ങളും ടീമുകൾ തീർത്ഥാടകർക്ക് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

തീർത്ഥാടകർക്ക് സൗജന്യ പരിശോധനകൾ നൽകുകയും രാജ്യം വിടുന്നതിന് മുമ്പ് അവർക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, രാജ്യത്തേക്ക് മടങ്ങുന്ന ഹജ് തീർത്ഥാടകർ 7 ദിവസം വീട്ടിൽ തന്നെ തുടരണമെന്ന് നിർദ്ദേശം നൽകി യുഎഇ. രാജ്യത്തേക്ക് മടങ്ങിയെത്തിയ ഹജ് തീർത്ഥാടകർ നാലാം ദിവസമോ രോഗലക്ഷണങ്ങൾ പ്രകടിക്കുമ്പോഴോ നിർബന്ധമായും കോവിഡ് പിസിആർ പരിശോധന നടത്തണം.

നെഗറ്റീവ് ഫലം ലഭിച്ചാൽ തീർത്ഥാടകർക്ക് അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ പാസ് ലഭിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) വക്താവ് അറിയിച്ചു.

Read Also: ആദ്യ വാർഷിക ജനറൽ ബോഡി യോഗം നടത്താനൊരുങ്ങി എൽഐസി, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button