ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ആദ്യ വാർഷിക ജനറൽ ബോഡി യോഗം നടത്താനൊരുങ്ങുന്നു. ഇത് സംബന്ധിച്ച തീരുമാനങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ ഇതിനോടകം എൽഐസി അറിയിച്ചിട്ടുണ്ട്. സെപ്തംബർ 27 ന് വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും എൽഐസി യോഗം ചേരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, എൽഐസിയുടെ പുതിയ ഡയറക്ടർ ബോർഡ് അംഗത്തെ നാമനിർദ്ദേശം ചെയ്ത കാര്യം അറിയിച്ചിട്ടുണ്ട്. നിലവിൽ, കേന്ദ്ര ധനകാര്യ സേവന മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായ ശുചീന്ദ്ര മിശ്രയെ ആണ് കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്തത്. സെബിയിൽ സമർപ്പിച്ച രേഖാമൂലമുള്ള അറിയിപ്പിലാണ് എൽഐസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
Also Read: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്.ഡി.പി.ഐ നേതാവ് പിടിയിൽ
ജനറൽ ബോഡി യോഗത്തിന് മുൻപ് ഡിവിഡന്റ് പേയ്മെന്റ് തീയതിയും എൽഐസി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 നാണ് ഡിവിഡന്റ് പേയ്മെന്റ് നടത്തുക.
Post Your Comments