Latest NewsNewsIndia

‘നൂപുര്‍ ശർമ പറഞ്ഞതിനെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ അതിന്റെ പേരില്‍ മറ്റുള്ളവരുടെ കഴുത്ത് മുറിക്കാന്‍ അനുവദിക്കില്ല’

ഡൽഹി: ബി.ജെ.പിയുടെ മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. നൂപുര്‍ ശര്‍മ പറഞ്ഞതിനെ ന്യായീകരിക്കാനാവില്ലെന്നും എന്നാല്‍ അതിന്റെ പേരിൽ ആളുകളുടെ തലവെട്ടുന്നത് തീവ്രവാദമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഇന്ത്യ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു ഇസ്ലാമിക രാജ്യമല്ലെന്നും മതേതര രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നൂപുര്‍ ശർമയുടെ പരാമർശത്തെ ആരും ന്യായീകരിച്ചില്ല. അവരുടെ വാക്കുകളിൽ എനിക്ക് സങ്കടം വന്നു. ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ല അവരെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം. എന്നിരുന്നാലും, ആരെങ്കിലും അവരുടെ പരാമർശങ്ങളെ പിന്തുണച്ചാൽ, ആളുകൾ അക്രമത്തിൽ ഏർപ്പെടണമെന്ന് അതിനർത്ഥമില്ല. അവൾ പറഞ്ഞത് തെറ്റാണ്. എന്നാൽ, അതിന് മറ്റുള്ളവരുടെ കഴുത്ത് മുറിക്കാൻ ആളുകൾക്ക് കഴിയില്ല,’ നൂപൂർ ശർമ്മയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട ഉദയ്പൂരിലെ തയ്യൽക്കാരന്റെ തലയറുത്തതിനെ പരാമർശിച്ച് നഖ്വി പറഞ്ഞു.

ജൂലൈ 4 പരേഡ് വെടിവെയ്പ്പ്: ആറു മരണം, 22കാരൻ കസ്റ്റഡിയിൽ

ചാനൽ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെ ബി.ജെ.പി നേതൃത്വം ജൂണ്‍ 5ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രവാചകനെതിരെ നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തെത്തുടർന്ന്, രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു. കാണ്‍പൂരിലാണ് ആദ്യമായി ഇതിന്റെ പേരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കാണ്‍പൂരിലെ പ്രാരംഭ പ്രതിഷേധത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.

തുടർന്ന് ജൂണ്‍ 28 ന്, ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് തല വെട്ടി കൊലപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതിന്, ഉദയ്പൂർ കൊലപാതകത്തിന് ഒരാഴ്ച മുമ്പ് ജൂണ്‍ 21 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ 54 കാരനായ മെഡിക്കല്‍ ഷോപ്പ് ഉടമയെയും വെട്ടിക്കൊന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button