Latest NewsNewsInternationalKuwaitGulf

കോവിഡ് പ്രതിരോധം: 50 കഴിഞ്ഞവർ നാലാം ഡോസ് സ്വീകരിക്കണമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് 50 വയസ്സിനു മുകളിലുള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരും നാലാമത്തെ ഡോസ് (രണ്ടാം ബൂസ്റ്റർ) കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി കുവൈത്ത്. ആദ്യ ബൂസ്റ്റർ ഡോസ് എടുത്ത് 4 മാസം പിന്നിട്ട 12 വയസ്സിനു മുകളിലുള്ളവരും രണ്ടാമത്തെ ബൂസ്റ്റർ ഡോസിന് അർഹരാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: ‘മന്ത്രിയുടെ പരാമർശങ്ങളിൽ അബദ്ധമില്ല, ആർ.എസ്‌.എസും സംഘപരിവാറും ഭരണഘടനയെ തകർക്കുന്നു’: ഇ.പി. ജയരാജൻ

അതേസമയം, ആരോഗ്യ പ്രവർത്തകർക്ക് കുവൈത്ത് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്‌ക് നിർബന്ധമാക്കിയതായി അറിയിച്ചത്.

അതേസമയം, കോവിഡ് കേസുകൾ ഉയരുകയാണെങ്കിൽ അടച്ചിട്ട മുറികളിൽ മാസ്‌ക് നിബന്ധന പുനരാരംഭിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read Also: ‘വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’: സജി ചെറിയാന്റെ പരാമർശത്തിനെതിരെ ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button