ThiruvananthapuramLatest NewsKeralaNattuvarthaNews

‘മന്ത്രിയുടെ പരാമർശങ്ങളിൽ അബദ്ധമില്ല, ആർ.എസ്‌.എസും സംഘപരിവാറും ഭരണഘടനയെ തകർക്കുന്നു’: ഇ.പി. ജയരാജൻ

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായി വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച്, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത്. മന്ത്രിയുടെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും പരാമർശങ്ങളിൽ അബദ്ധമില്ലെന്നും ജയരാജൻ പറഞ്ഞു. കൂറ് പുലർത്തി പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആർ.എസ്‌.എസും സംഘപരിവാറും ഭരണഘടനയെ തകർക്കുകയാണ്. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുകയാണ്. കോൺഗ്രസ് സംഘപരിവാറിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. ജനാധിപത്യം ഇല്ലാതാവുന്ന സ്ഥിതിയിൽ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല. സാക്കിയ ജാഫ്രി കേസിൽ സുപ്രീംകോടതി വിധി, എല്ലാ ഭരണഘടനാ വിശ്വാസികളും കണ്ടതാണ്. ബി.ജെ.പി ഇന്ത്യയിൽ പണമൊഴുക്കി അധികാരം പിടിക്കുന്നു. ‘ ഇ.പി. ജയരാജൻ പറഞ്ഞു.

ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ ഗോപിനാഥന്‍ നായർ അന്തരിച്ചു

ഹിന്ദുരാജ്യം ഹിന്ദു ഭരിക്കുമെന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചത് നാക്കുപിഴയാണെന്ന് ആരും പറഞ്ഞില്ലെന്നും കോൺഗ്രസിനു വേറെ പണിയില്ലാത്തതുകൊണ്ടാണ് സംഭവം വിവാദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോൺഗ്രസുകാരെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button