KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

മമ്മൂട്ടി – നിസാം ബഷീർ ചിത്രം ‘റോഷാക്ക്​’ ചിത്രീകരണം ദുബായിൽ പൂർത്തിയായി

ദുബായ്: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം റോഷാക്കിന്റെ ചിത്രീകരണം ദുബായിൽ പൂർത്തിയായി. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോഷാക്ക്‌’.

മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൽ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുബായിലാണ് റോഷാക്കിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരിച്ചത്. ചിത്രത്തിൽ യുവനടൻ ആസിഫ് അലി അതിഥി താരമായി എത്തുന്നു.

ഹോട്ടലില്‍ രാഹുല്‍ഗാന്ധി: വയോധികയെ ചേര്‍ത്ത് നിര്‍ത്തി സ്‌നാക്‌സ് നല്‍കി, വൈറലായി വീഡിയോ
ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- നിമീഷ് രവി, ചിത്ര സംയോജനം- കിരൺ ദാസ്, സംഗീതം- മിഥുൻ മുകുന്ദൻ, കലാ സംവിധാനം- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചമയം- റോണക്സ് സേവ്യർ,​ എസ്​ ജോർജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ- ബാദുഷ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പി.ആർ.ഓ- പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button