
തൊടുപുഴ: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം. രണ്ടാം ഡിവിഷൻ 13 മുറി എസ്റ്റേറ്റിൽ രാജുവിന്റെ ഭാര്യ ഭാഗ്യം (പുഷ്പ -50) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം. ഏലപ്പാറ കോഴിക്കാനം കിഴക്കേപുതുവൽ റൂട്ടിലാണ് അപകടം നടന്നത്. ജോലിക്ക് പോകുന്നതിനായി രാവിലെ എഴുന്നേറ്റ പുഷ്പ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ അടുക്കളയ്ക്ക് മുകളിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിടിച്ചിലിൽ പുഷ്പ അടുക്കള വാതിലിന്റെ ഇടയിൽപ്പെടുകയായിരുന്നു.
Read Also : നാല് സെക്കന്റിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ ആക്സിലറേഷൻ, ജാഗ്വാറിന്റെ ‘എഡിഷൻ 1988’ ഉടൻ എത്തും
പീരുമേട്ടിൽ നിന്നെത്തിയ അഗ്നിശമനാ സേനാ വിഭാഗത്തിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തത്. അപകടം നടക്കുമ്പോൾ പുഷ്പയുടെ മൂന്ന് മക്കളും ഭർത്താവും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. എന്നാൽ, ഇവർക്ക് പരിക്കുകളൊന്നുമില്ല.
Post Your Comments