Latest NewsCricketNewsSports

ബര്‍മിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്: പൂജാരയ്ക്ക് അർധ സെഞ്ചുറി

ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പൂജാരയും(50*), റിഷഭ് പന്തുമാണ് (30*) ക്രീസില്‍. നിലവിൽ 257 റൺസിന്റെ ലീഡുണ്ട് ഇന്ത്യയ്ക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ടിനെ 284 റണ്‍സിലെത്തിച്ചത് ജോണി ബെയ്ർസ്റ്റോയുടെ സെഞ്ചുറിയാണ്.

132 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ ബോർഡില്‍ 43 റണ്‍സ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്‍മാന്‍ ഗില്ലും ഹനുമാ വിഹാരിയും കൂടാരം കയറി. 3 പന്തില്‍ 4 റണ്‍സെടുത്ത ഗില്ലിനെ ജിമ്മി ആന്‍ഡേഴ്സണും 44 പന്തില്‍ 11 റണ്‍ നേടിയ ഹനുമാ വിഹാരിയെ സ്റ്റുവർട്ട് ബ്രോഡുമാണ് മടക്കിയത്.

ഒരിക്കല്‍ക്കൂടി നിറംമങ്ങിയ കോഹ്ലി 40 പന്തില്‍ 20 റണ്‍സുമായി ബെന്‍ സ്റ്റോക്സിന്റെ മുന്നിൽ വീണു. ഇതോടെ 75-3 എന്ന നിലയിയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ചേതേശ്വർ പൂജാരയും റിഷഭ് പന്തും കരകയറ്റി. അതേസമയം, ഇംഗ്ലണ്ടിനെ വമ്പന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത്‌ ജോണി ബെയ്ർസ്റ്റോയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ്.

Read Also:- ഈ ഔഷധങ്ങള്‍ ഉപയോഗിച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!

140 പന്തില്‍ 14 ഫോറും രണ്ട് സിക്സും സഹിതം ജോണി ബെയ്ർസ്റ്റോ 106 റണ്‍സെടുത്തു. ബെയ്ർസ്റ്റോയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറർ. 25 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സും, 36 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ സാം ബില്ലിംഗ്സും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 284 റണ്‍സില്‍ എല്ലാവരും പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button