KeralaLatest NewsNews

യു.ഡി.എഫിന് എന്ത് ആക്ഷേപവും പറയാനുള്ള വേദിയാണോ നിയമസഭ? ഇ.പി

ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ചു കൊണ്ട് യു.ഡി.എഫ് നിയസഭയില്‍ അഴിഞ്ഞാടുകയാണെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടിസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. യു.ഡി.എഫിന് എന്ത് ആക്ഷേപവും പറയാനുള്ള വേദിയാണോ നിയമസഭയെന്നും നിയമസഭയില്‍ മറുപടി പറയാന്‍ കഴിയാത്ത ആളെപ്പറ്റി സഭയില്‍ ആക്ഷേപം ഉന്നയിക്കാന്‍ കഴിയുമോ എന്നും ഇ.പി.ജയരാജന്‍ ചോദിച്ചു. അവകാശലംഘന നോട്ടിസ് ആര്‍ക്കാണ് കൊടുത്തു കൂടാത്തതാണെന്നും ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ചു കൊണ്ട് യു.ഡി.എഫ് നിയസഭയില്‍ അഴിഞ്ഞാടുകയാണെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല

അതേസമയം, ബ്രൂവറി അഴിമതി കേസില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബ്രൂവറി ഡിസ്ലറി കേസിൽ ചെന്നിത്തലയ്ക്ക് സാക്ഷിയാകാൻ താനില്ലെന്നായിരുന്നു ഇ.പി ജയരാജൻ്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. എന്നാൽ, ജയരാജൻ ഹാജരായില്ലെങ്കിൽ എന്തു ചെയ്യണമെന്ന് കോടതിക്കറിയാമെന്നാണ് ചെന്നിത്തലയുടെ മറുപടി.കോടതി നോക്കിക്കോളുമെന്നും ഇത് തന്നെ സംബന്ധിക്കുന്ന കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button