തിരുവനന്തപുരം: തലസ്ഥാനത്തെ പാർക്കിങ് ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. 18.89 കോടി രൂപ ചെലവഴിച്ച് തമ്പാനൂരിൽ മൾട്ടിലെവൽ പാർക്കിങ് സിസ്റ്റത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഒരേസമയം 22 കാറുകളും 400 ബൈക്കുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. ഇതിന്റെ ചിത്രങ്ങൾ മേയർ ആര്യ രാജേന്ദ്രൻ സമൂഹമാധ്യമങ്ങളിലും പങ്കിട്ടിട്ടുണ്ട്.
‘തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 18.89 കോടി രൂപ ചിലവഴിച്ച് തമ്പാനൂരിൽ നിർമ്മിക്കുന്ന മൾട്ടിലെവൽ പാർക്കിങ് സിസ്റ്റത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി. ഒരേസമയം 22 കാറുകളും 400 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാവുന്ന രീതിയിലാണ് പാർക്കിംഗ് സിസ്റ്റത്തിന്റെ നിർമ്മാണം’, മേയർ ഫേസ്ബുക്കിലെഴുതി.
Post Your Comments