
കവളപ്പാറ: ജപ്തി ഭീഷണി നേരിടുന്ന കർഷകന് കൈത്താങ്ങായി സുരേഷ് ഗോപി. മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ തളർന്ന് നിൽക്കുന്ന മലപ്പുറം കവളപ്പാറക്കടുത്ത പാതാറിലെ കൃഷ്ണനാണ് ജപ്തി ഭീഷണി നേരിട്ടത്. കൃഷ്ണന്റെ വീട് ഉൾപ്പെടുന്ന 25 സെന്റ് ഭൂമിയുടെ ജപ്തി ഭീഷണി ഒഴിവാക്കാൻ സുരേഷ് ഗോപിയുടെ ഇടപെടൽ. സുരേഷ് ഗോപി ഇന്നലെ കൃഷ്ണന്റെ പേരിൽ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു.
Also Read:അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരും
79കാരൻ ആയ കൃഷ്ണനും കുടുംബവും ഉണ്ടാക്കിയതെല്ലാം ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞിരുന്നു. വീടടക്കം വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ ജപ്തി ഭീഷണിയിലായി. ജപ്തി ഭീഷണിയുടെ വിവരം അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ ജപ്തി ഒഴിവാക്കാൻ ആവശ്യമായ വഴി തേടി. നിലമ്പൂർ ഹൗസിങ് സഹകരണ സൊസൈറ്റിയിൽ ജപ്തി ഒഴിവാക്കാനുള്ള വഴികൾ ആലോചിച്ചു. സുരേഷ് ഗോപിയുടെ ലക്ഷമി ചാരിറ്റബിൾ ട്രസ്റ്റ് മൂന്നരലക്ഷം രൂപ നിക്ഷേപിച്ചു. ഇതോടെ കൃഷ്ണനും കുടുംബത്തിനും ജപ്തി ഭീഷണി ഒഴിഞ്ഞുപോവുകയാണ്. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓടി നടന്ന് പാവപ്പെട്ടവർക്ക് സഹായം നൽകുന്ന സുരേഷ് ഗോപിയുടെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് പുതിയ സിനിമയുടെ അഡ്വാൻസിൽ നിന്നും തുക കൈമാറിയ സുരേഷ് ഗോപിയെ സോഷ്യൽ മീഡിയ കൈയ്യടിച്ചായിരുന്നു സ്വീകരിച്ചത്.
Post Your Comments