Latest NewsKeralaNews

‘ഊളത്തരം പറഞ്ഞ് ഡോക്ടർമാരെ നാണം കെടുത്താതെ, വേസ്റ്റ്’: റോബിൻ രാധാകൃഷ്ണനെതിരെ ചെകുത്താൻ – വീഡിയോ

ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ബ്ലെസ്‌ലിയെയും ബ്ലെസ്‌ലിയുടെ ആരാധകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ റോബിൻ പുറത്തുവിട്ടിരുന്നു. ഇതിനെ ട്രോളുകയാണ് ചെകുത്താൻ. ഡോക്ടർമാർക്ക് കൂടി നാണക്കേട് ഉണ്ടാകരുതെന്ന് ചെകുത്താൻ റോബിനോട് പറയുന്നു. ഇത്തരത്തിൽ പെരുമാറുന്നത് വ്യക്തിത്ത്വമില്ലായ്മയാണെന്ന് ചെകുത്താൻ പറയുന്നു.

ദിൽഷയോട് ബ്ലെസ്‌ലിയെ സൂക്ഷിക്കണമെന്നും ഒറ്റയ്ക്ക് ബാത്രൂം ഏരിയയിലേക്ക് പോകരുതെന്നുമെല്ലാം റോബിൻ ഉപദേശിക്കുന്ന വീഡിയോയ്ക്ക് വലിയ രീതിയിൽ ട്രോൾ ലഭിച്ചിരുന്നു. ബ്ലെസ്‌ലിയുടെ ആരാധകരെയും റോബിനെയും വിമർശിച്ച് ഉബൈദ് ഇബ്രാഹിം പങ്കുവെച്ച ട്രോൾ വീഡിയോയും വൈറലായിരുന്നു. ബ്ലെസി തന്റെ സഹോദരൻ ആയിരുന്നു എന്നും എന്നാൽ ദിൽഷയോട് അപമര്യാദയായി പെരുമാറിയതുകൊണ്ടുമാണ് ഇങ്ങനെ പറയുന്നത് എന്നുമാണ് റോബിൻ പറയുന്നത്.

പുറത്തായിരുന്നെങ്കിൽ ‘അടിച്ച് മൂക്കാമണ്ട കലക്കിയേനെ’ എന്ന റോബിന്റെ രൂക്ഷ വിമർശനം ബ്ലെസ്‌ലിയുടെ ആരാധകർക്ക് കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതിനേയും ഉബൈദിന്റെ ട്രോളിലൂടെ കളിയാക്കുന്നുണ്ട്. ബിഗ് ബോസ് വീടിനുള്ളിൽ ഉള്ളതിനേക്കാൾ സംഘർഷ ഭരിതമാണ് പുറത്തെ അവസ്ഥയെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്ന പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button