KeralaLatest NewsNews

ട​ർ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി സി​ന്ത​റ്റി​ക്​ ല​ഹ​രി വില്‍പ്പന: 22കാരൻ അ​റ​സ്റ്റി​ൽ

 

 

കോ​ഴി​ക്കോ​ട്: ട​ർ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി സി​ന്ത​റ്റി​ക്​ ല​ഹ​രി വില്‍പ്പന ന​ട​ത്തിയ 22കാരൻ അ​റ​സ്റ്റി​ൽ. മാ​ത്തോ​ട്ടം സ്വ​ദേ​ശി മോ​ട്ടി മ​ഹ​ലി​ൽ റോ​ഷ​ൻ (22) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇയാളുടെ പക്കല്‍ നിന്ന് 0.960 ഗ്രാം ​എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. രാത്രി ട​ർ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

ക​ഴി​ഞ്ഞ ദി​വ​സം മാ​ത്തോ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​ പേ​രെ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ൽ​ മു​റി​യി​ൽ​ നി​ന്ന് എം.ഡി.എം.എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ റോ​ഷ​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ക​ളി​ക്കാ​നെ​ന്ന വ്യാ​ജേ​ന രാ​ത്രി ട​ർ​ഫു​ക​ൾ​ക്ക് സ​മീ​പ​മെ​ത്തി യു​വാ​ക്ക​ളെ വ​ല​യി​ലാ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സിസ്റ്റന്റ് കമ്മീഷണറുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ആ​ൻ​ഡി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​റുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്നി​യ​ങ്ക​ര പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button