Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പ്രതിയെ വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും. തമിഴ്‌നാട്ടിലാണ് സംഭവം. തമിഴ്‌നാട് തിരുവണ്ണാമല സീയാർ സ്വദേശിയായ ബസ് ഡ്രൈവറായ മുരുകനെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. ബന്ധുവായ 16 കാരിയെയാണ് മുരുകൻ പീഡനത്തിനിരയാക്കിയത്. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ പുറത്തിറങ്ങിയാലുടൻ വെട്ടിക്കൊല്ലുമെന്ന് ഇരയുടെ അച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നു.

Read Also: കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 625 കേസുകൾ

ആറുമാസം മുൻപാണ് മുരുകൻ ബന്ധുവായ 16 കാരിയെ പീഡിപ്പിച്ചത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു പീഡനം. കഴിഞ്ഞ 23 നാണ് കേസിൽ ജാമ്യം ലഭിച്ച് ഇയാൾ പുറത്തിറങ്ങിയത്. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്ന് ജയിലിൽ നിന്നെത്തിയ മുരുകനോട് പെൺകുട്ടിയുടെ അച്ഛൻ ഭീഷണി മുഴക്കിയിരുന്നു.

വീടിനു സമീപത്തുള്ള മാന്തോപ്പിൽ വെച്ചാണ് മുരുകനെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും വെട്ടിക്കൊലപ്പെടുത്തിയത്. ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും മുരുകനുമേൽ ചാടിവീണു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ വെട്ടേറ്റു പിടയുന്ന മുരുകനെയാണ് കണ്ടത്. ഉടൻ തന്നെ ഇയാൾ മരണപ്പെടുകയും ചെയ്തു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു.

Read Also: ലോഡ്ജ് മുറിയില്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, പെണ്‍കുട്ടിയുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button