തിരുവനന്തപുരം: ഗൂഡാലോചന കേസിൽ പി.സി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായി. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. പിണറായിക്ക് അധികാരം പോകുമോയെന്ന പേടിയാണെന്നും നിരന്തരം തനിക്കെതിരെ കേസെടുക്കുകയാണെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 7 തവണ എം.എൽ.എ ആയ തന്റെ മുഴുവൻ സ്വത്തുക്കളും പിണറായിക്ക് നൽകാമെന്നും പിണറായിയുടെ സ്വത്തിന്റെ നാലിലൊരു ഭാഗം പോലും തനിക്കില്ലെന്നും പി.സി ജോർജ് പറഞ്ഞു.
‘മുഖ്യമന്ത്രിയും കുടുംബവും കള്ളക്കടത്തു നടത്തിയതിനു താൻ എന്ത് തെറ്റ് ചെയ്തു. ലാവ്‌ലിൻ കേസ് വന്നാൽ പിണറായി അകത്താകും. പിണറായിക്കെതിരെ പ്രതികാരം ചെയ്യും. മാന്യമായി ജനങ്ങളെ അണിനിർത്തി ജനകീയമായിട്ടിരിക്കും പ്രതികാരം ചെയ്യുക. സരിതയുടെ രഹസ്യ മൊഴിയിൽ പേടിയില്ല. കണ്ടിട്ടുള്ള നേതാക്കളിൽ ഏറ്റവും മാന്യൻ താൻ ആണെന്ന് സരിത മുൻപ് പറഞ്ഞിട്ടുണ്ട്. സരിതയെ പോലെയുള്ള ഒരാൾ പറയുന്നതിനെക്കുറിച്ച് ചോദിക്കുന്നത് തന്നെ ശരിയല്ല. സരിതയ്ക്ക് മറുപടി ഇല്ല. പിണറായിക്ക് വട്ടിളകിയിരിക്കുകയാണ്. അധികാരം പോകുമോയെന്ന പേടിയാണ്. നിരന്തരം തനിക്കെതിരെ കേസെടുക്കുന്നു’- പി.സി ജോർജ് പ്രതികരിച്ചു.
Post Your Comments