KeralaLatest NewsNews

‘നുപുർ ശർമ്മ പ്രവാചകനെതിരെ പറഞ്ഞതും, ബൽറാം എ.കെ.ജിക്കെതിരെ പറഞ്ഞതും തമ്മിൽ എന്താണ് വ്യത്യാസം’: കെ ടി ജലീൽ

ചില കുബുദ്ധികളുടെ ദുർവ്യാഖ്യാനത്തിൽ താങ്കളും പെട്ടു പോയതാണെന്ന് തോന്നുന്നു.

കോഴിക്കോട്: മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണിയ്‌ക്കെതിരെ രൂക്ഷ മറുപടിയുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. നുപുർ ശർമ്മ പ്രവാചകനെതിരെ പറഞ്ഞതും, ബൽറാം എകെജിക്കെതിരെ പറഞ്ഞതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ജലീൽ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പങ്കുവെച്ചതിനെതിരെ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്തെത്തിയിരുന്നു. തുടർന്നാണ് ജലീൽ മറുപടിയുമായി ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

പ്രായമായ മുഹമ്മദ് നബി കുട്ടിയായ ആയിശയെ വിവാഹം ചെയ്ത് ബാല പീഡനം നടത്തി എന്നാണ് നുപുർ ശർമ്മ പറഞ്ഞതെന്നും പ്രായമായ എ.കെ.ജി ബാലികയായ സുശീലയെ വിവാഹം ചെയ്ത ബാലപീഡകനാണ് എന്നാണ് വി ടി ബൽറാം പറഞ്ഞതെന്നും ഇരുവരും പറഞ്ഞ വാക്കുകൾ വ്യത്യസ്തമല്ലെന്നും ജലീൽ കുറിപ്പിൽ വ്യക്തമാക്കി. ചില കുബുദ്ധികളുടെ വ്യാഖ്യാനത്തിൽ തന്റെ ഇപ്പോഴെത്തേയും സുഹൃത്തായ അബ്ദുറഹിമാൻ രണ്ടത്താണി പെട്ടുപോയിരിക്കുകയാണെന്നും ജലീൽ പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ട എൻ്റെ ഇപ്പോഴത്തെയും സുഹൃത്ത് അബ്ദുറഹിമാൻ രണ്ടത്താണി അറിയാൻ, അങ്ങ് എനിക്കായി അയച്ച മുഖപുസ്തകക്കത്ത് വായിച്ചു. വസ്തുത താഴെ പറയും പ്രകാരമാണ്; ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പറഞ്ഞത്: “പ്രായമായ മുഹമ്മദ് നബി കുട്ടിയായ ആയിശയെ വിവാഹം ചെയ്ത് ബാല പീഢനം നടത്തി”

കോൺഗ്രസ് നേതാവ് ബൽറാം AKG യെ കുറിച്ച് പറഞ്ഞത്:
“പ്രായമായ AKG ബാലികയായ സുശീലയെ വിവാഹം ചെയ്ത ബാലപീഢകനാണ്”
ഇരുവരും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണ്. ഇതാണ് ഞാൻ പറഞ്ഞത്. അല്ലാതെ ദൈവദൂതനായ മുഹമ്മദ് നബിയും ഇന്ത്യയിലെ പാവങ്ങളുടെ പടത്തലവനായ AKG യും ഒരു പോലെയാണ് എന്നല്ല.

ചില കുബുദ്ധികളുടെ ദുർവ്യാഖ്യാനത്തിൽ താങ്കളും പെട്ടു പോയതാണെന്ന് തോന്നുന്നു. നമ്മുടെ പലരും, എഴുതിയതല്ല എഴുതാപ്പുറമാണ് വായിക്കാൻ മിടുക്കർ എന്ന് അങ്ങയോട് പ്രത്യേകം പറയേണ്ടതില്ലല്ലോ? സ്നേഹത്തിൻ്റെയും പരമത സഹിഷ്ണുതയുടെയും നിറകുടമായ മുഹമ്മദ് നബിയെ ഇകഴ്ത്തുന്നവരുടെ പട്ടികയിൽ ഭൂതക്കണ്ണാടി വെച്ച് നോക്കിയാലും എൻ്റെ പേര് കാണില്ല. താങ്കളുടെ മുന്നണിയിലുള്ളവരുടെയും മുന്നണിക്ക് പുറത്തുള്ള ഒക്കച്ചങ്ങാതിമാരുടെയും പേരുകൾ അക്കൂട്ടത്തിൽ വരാതെ നോക്കാൻ ജാഗ്രത കാണിച്ചാൽ നന്നാകും.

Read Also:  എനിക്ക് അവൻ മൈനർ അല്ല റേപ്പിസ്റ്റാണ് : ഞങ്ങള്‍ക്കുള്ള നീതി എവിടെ നിയമത്തില്‍ ? നീതി വിലയിരുത്തി ആലീസ് 

ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മോശമല്ലാതെ കൊണ്ടു പോകുന്ന തിരക്കിലും ഞാൻ “വഴി തെറ്റി പോകുമോ” എന്ന ആശങ്ക താങ്കളെ ‘വേദനിപ്പിച്ചതി’ൽ സന്തോഷമുണ്ട്. എൻ്റെ എഴുത്തുകളുമായും പ്രസംഗങ്ങളുമായും ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇത്തരം കുറിപ്പുകളിലൂടെ യഥാസമയം മേലിലും തീർക്കുമെന്ന പ്രതീക്ഷയോടെ
സ്നേഹപൂർവ്വം
സ്വന്തം ജലീൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button