ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്നുള്ള നിരവധി ട്വിറ്റർ ഹാൻഡിലുകൾ ബ്ലോക്ക് ചെയ്ത സംഭവത്തിൽ പ്രതിഷേധമറിയിക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പാകിസ്ഥാൻ.
ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസി സ്ഥാനപതിയായ സുരേഷ് കുമാറിനെയാണ് പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. പാക് നിയന്ത്രിത ട്വിറ്റർ ഹാൻഡിലുകൾ ഇന്ത്യ ബ്ലോക്ക് ചെയ്ത സംഭവത്തിൽ പാക് സർക്കാർ രൂക്ഷമായ പ്രതിഷേധമറിയിച്ചു. ഏതാണ്ട് എൺപതിലധികം ട്വിറ്റർ ഹാൻഡിലുകളാണ് ഇന്ത്യ ബ്ലോക്ക് ചെയ്തിരിക്കുന്നത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനാലാണ് ഇന്ത്യൻ സർക്കാരിന്റെ ഈ നടപടി.
ഹാൻഡിലുകൾ ബ്ലോക്ക് ചെയ്ത നടപടി ഉടൻ തന്നെ പിൻവലിക്കാനും പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഇറാനിലെയും ഈജിപ്തിലെയും പാക്കിസ്ഥാനി എംബസികൾ, നാഷണൽ റേഡിയോ ബ്രോഡ്കാസ്റ്റിംഗ് പാക്കിസ്ഥാൻ എന്നിവയുടെ അടക്കം ട്വിറ്റർ അക്കൗണ്ടുകൾ ഇന്ത്യ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
Post Your Comments