KozhikodeLatest NewsKeralaNattuvarthaNews

തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്

കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്.

കഴിഞ്ഞമാസം പതിനെട്ടാം തീയതിയാണ് സംഭവം. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന് സമീപം തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ് പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്.

Read Also : സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ പി.സി.ജോർജിന് ജാമ്യം

തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്നാണ് പ്രകാശന്‍ മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർ‍ട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button