Article

മെട്രോ സിറ്റി എന്നതിലുപരി ചെന്നൈയില്‍ കണ്ട് ആസ്വദിക്കാന്‍ നിരവധി സ്ഥലങ്ങള്‍

ചരിത്രപരമായ ഒരുപാട് കെട്ടിടങ്ങളും സ്ഥലങ്ങളും, നീണ്ട മണല്‍ ബീച്ചുകളും, കലാസാംസ്‌കാരിക കേന്ദ്രങ്ങളുമുള്ള ഒരു തെന്നിന്ത്യന്‍ നഗരമാണ് ചെന്നൈ. ട്രാവല്‍ ഗൈഡ് ലോണ്‍ലി പ്ലാനറ്റിന്റെ 2015-ലെ ആദ്യ 10 റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനത്ത് ആണ് ചെന്നൈ നഗരം.

തമിഴ്നാടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ് ചെന്നൈ. ലോകത്തിലെ തന്നെ 34-ാമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യന്‍ മെട്രോകളില്‍ പാരമ്പര്യവും സംസ്‌കാരവും ഇന്നും നിലനിര്‍ത്തുന്ന നഗരം. നഗരവാസികള്‍ മാതൃഭാഷയായ തമിഴിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടല്‍ത്തീരങ്ങളില്‍ ഒന്നാണ്. ‘കോളിവുഡ്’ എന്നും അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ.

ബീച്ചുകള്‍

മറീന ബീച്ച്, ഏലിയറ്റ്’സ് ബീച്ച്, ബസന്ത് നഗര്‍ ബീച്ച്, ഒലിവ് ബീച്ച്, തിരുവാന്മിയൂര്‍ ബീച്ച് തുടങ്ങി അനവധി ബീച്ചുകള്‍ ചെന്നൈയില്‍ ഉണ്ട്. ഇന്ത്യയിലെ ചെന്നൈ നഗരത്തില്‍ നിന്ന് 12 കി.മീ ദൂരത്തില്‍ ബംഗാള്‍ കടല്‍ത്തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മറീന ബീച്ച്. തെക്ക് സെന്റ് ജോര്‍ജ് കോട്ടക്കടുത്ത് നിന്നാണ് മറീന ബീച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബസന്ത് നഗര്‍ വരെ 12 കി.മീ നീളത്തില്‍ ബീച്ച് നീണ്ടു കിടക്കുന്നു. ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ തീരത്തുള്ള പ്രശസ്തരുടെ പ്രതിമകളാണ്. ഇന്ത്യന്‍ പ്രതിഭകളായ മഹാത്മാഗാന്ധി, കണ്ണകി, തിരുവള്ളുവര്‍ എന്നിവരുടെയും, മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രികളായ എം. ജി. രാമചന്ദ്രന്‍, സി.എന്‍.അണ്ണാദുരൈ എന്നിവരുടെ സ്മരണസ്തംഭങ്ങളും ഈ ബീച്ചിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. അടുത്ത കാലത്തായി പ്രശസ്ത നടനായ ശിവാജി ഗണേശന്റേയും ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി.

മ്യൂസിയങ്ങള്‍

എഗ്മോര്‍ സര്‍ക്കാര്‍ മ്യൂസിയം, ചെന്നൈ റെയില്‍ മ്യൂസിയം, ബിര്‍ള പ്ലാനറ്റോറിയം എന്നിവ ചെന്നൈയിലെ പ്രധാന മ്യൂസിയങ്ങളാണ്.

ചരിത്രപരമായ സ്മാരകങ്ങള്‍

വിവേകാനന്ദര്‍ ഇല്ലം, വള്ളുവര്‍ കൊട്ട, സെന്റ് ജോര്‍ജ് കോട്ട, റിപ്പോന്‍ ബില്‍ഡിംഗ്, വിക്ടോറിയ പബ്ലിക് ഹാള്‍ തുടങ്ങിയവ ചെന്നൈയിലെ ചരിത്രപരമായ സ്മാരകങ്ങളും കെട്ടിടങ്ങളുമാണ്.

 

വന്യജീവി

അറിഗ്‌നര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക് (വണ്ടല്ലൂര്‍ സൂ), മദ്രാസ് ക്രോകോഡൈല്‍ ബാങ്ക് ട്രസ്റ്റ്, ഗിണ്ടി നാഷണല്‍ പാര്‍ക്ക് തുടങ്ങിയവ ചെന്നൈയിലെ വന്യജീവി സങ്കേതങ്ങളാണ്.

തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ഗിന്‍ഡി ദേശീയോദ്യാനം. ഇന്ത്യയിലെ മറ്റ് ദേശീയോദ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഉദ്യാനമാണ് ഗിന്‍ഡി. 1976-ലാണ് ഇത് നിലവില്‍ വന്നത്. ഇതിനോട് ചേര്‍ന്ന് ഒരു മൃഗശാലയും പാമ്പു വളര്‍ത്തല്‍ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ 8-ാമത്തെ ചെറിയ ദേശീയോദ്യാനമാണ് ഗിണ്ടി ദേശീയോദ്യാനം. വെറും 2.82 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഉദ്യാനത്തിന്റെ വിസ്തൃതി.

പ്രകൃതി

അഡയാര്‍ എക്കോ പാര്‍ക്ക്, ചെട്‌പെറ്റ് ലേക്ക്, ദി ഹഡില്‍സ്റ്റന്‍ ഗാര്‍ഡന്‍സ് ഓഫ് തിയോസഫിക്കല്‍ സൊസൈറ്റി തുടങ്ങി പ്രകൃതി സംരക്ഷണ, ആസ്വാദന കേന്ദ്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.

ആരാധനാ കേന്ദ്രങ്ങള്‍

കാപാലീശ്വരര്‍ ക്ഷേത്രം, പാര്‍ത്ഥസാരഥി ക്ഷേത്രം, സെന്റ് തോമസ് മൗണ്ട്, സാന്തോം ബസിലിക്ക, അര്‍മേനിയന്‍ ചര്‍ച്ച് ഓഫ് വിര്‍ജിന്‍ മേരി, സെന്റ് മേരീസ് ചര്‍ച്ച്, തൗസന്റ് ലൈറ്റ്‌സ് മോസ്‌ക്, ട്രിപ്ലിക്കേന്‍ ബിഗ് മോസ്‌ക് എന്നിവ ചെന്നൈയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളാണ്.

ചെന്നൈയില്‍ മൈലാപ്പൂര്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം ആണ് കാപാലീശ്വര ക്ഷേത്രം. എ.ഡി 7-ആം നൂറ്റാണ്ടില്‍ ആണ് ഇതു നിര്‍മ്മിച്ചിട്ടുള്ളത്. ദ്രാവിഡ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച ക്ഷേത്രം ആണിത്.

തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയായി ഗിണ്ടി മേല്‍പ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്റ് തോമസ് മൗണ്ട്. എഡി 52-ല്‍ ഭാരതത്തിലെത്തിയ ക്രിസ്തുശിഷ്യനായ സെന്റ് തോമസ് (തോമാശ്ലീഹ) എഡി 72-ല്‍ ഈ മലയിലാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചെങ്കല്‍പ്പേട്ട് രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഇതൊരു ദേശീയ തീര്‍ത്ഥാടന കേന്ദ്രവുമാണ്. 2011-ലാണ് സെന്റ് തോമസ് മൗണ്ടിനെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.

ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള ബസിലിക്കയാണ് മൈലാപ്പൂര്‍ പള്ളി അഥവാ മൈലാപ്പൂര്‍ സാന്തോം ബസിലിക്ക. ഇതൊരു ദേശീയ തീര്‍ത്ഥാടന കേന്ദ്രവുമാണ്. ഗോഥിക്ക് രീതിയിലാണ് പള്ളിയുടെ നിര്‍മ്മിതി. വിശുദ്ധന്റെ കല്ലറയ്ക്കു മുകളിലായാണ് ഈ ദേവാലയം പണിതുയര്‍ത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button