പടിക്കെട്ടുകളിലൂടെ വെള്ളമൊഴുകുന്നതിന്റെ നിരവധി വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. അങ്ങനെയാണ് പലരും ഈ സ്ഥലം ഏതെന്നറിയാൻ അന്വേഷിക്കുന്നത്. ആ അന്വേഷണം എത്തിച്ചെല്ലുന്നത് അംബോലി വെള്ളത്തച്ചാട്ടത്തിലാണ്. മഹാരാഷ്ട്രയിലെ അംബോലി വെള്ളച്ചാട്ടം ഒരിക്കലെങ്കിലും ജീവിതത്തിൽ കണ്ടിരിക്കണം. മഴക്കാലത്ത് ആണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. തെക്കന്‍ മഹാരാഷ്ട്രയില്‍ പൂനെയോട് ചേര്‍ന്നുള്ള അംബോലി, സമുദ്രനിരപ്പില്‍ നിന്ന് 690 മീറ്റര്‍ (2,260 അടി) ഉയരത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഗോവയിലെ തീരദേശ പ്രദേശങ്ങള്‍ക്ക് സമീപത്തായിട്ടുള്ള അവസാനത്തെ ഹില്‍ സ്റ്റേഷനാണ് ഇത്.
നിപ്പാനി സാവന്ത്‌വാഡി റോഡിലെ ആകർഷകമായ കാഴ്ചകൾ കാണേണ്ടത് തന്നെയാണ്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് അംബോലിയിലാണ്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനും അതിന്റെ പ്രകൃതിഭംഗി കാണുന്നതിനുമായി പലപ്പോഴും ഇവിടെ വിനോദസഞ്ചാരികളുടെ തിരക്കാണ്.
അംബോലി വെള്ളച്ചാട്ടത്തിൽ എത്തുന്നത് എങ്ങനെ?
പ്രധാന ബസ് സ്റ്റോപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് അംബോലി വെള്ളച്ചാട്ടം. അംബോലിയിലേക്ക് എവിടെ നിന്നും ബസിലോ ടാക്സിയിലോ എത്തിച്ചേരാം. വെള്ളച്ചാട്ടം റോഡിനോട് ചേർന്നാണ്, പക്ഷേ അതിന്റെ അടിത്തട്ടിൽ എത്താൻ ഒരാൾക്ക് താഴേക്ക് ട്രെക്കിംഗ് ചെയ്യേണ്ടതായി വരുന്നു.
അംബോലി സന്ദർശിക്കാൻ പറ്റിയ സമയം ഏത്?
അംബോലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്. അതായത് ശൈത്യകാലമാണ്. വർഷത്തിലെ ഈ സമയത്താണ് അംബോലി ഏറ്റവും മികച്ചത്. ഈ മാസങ്ങളിൽ ഏറ്റവും മികച്ച കാലാവസ്ഥയാണ് ഈ ഹിൽ സ്റ്റേഷനിൽ അനുഭവപ്പെടുന്നത്. കാലാവസ്ഥ സുഖകരമായി തുടരുകയും സഞ്ചാരികൾക്ക് അതിന്റെ ഭംഗി പരമാവധി ആസ്വദിക്കാൻ അനുയോജ്യമാക്കുകയും ചെയ്യുന്നു. ശീതകാലത്ത് വല്ലാതെ റൊമാന്റിക്കാകും ഈ കൊച്ചുസ്ഥലം. ഹണിമൂണ്‍ ആഘോഷമോ മറ്റോ ആണ് ലക്ഷ്യമെങ്കില്‍ സംശയിക്കാതെ ശീതകാലത്തില്‍ അംബോലി തിരഞ്ഞെടുക്കാം.
എന്നാൽ, അംബോലി വെള്ളച്ചാട്ടം മാത്രം ലക്ഷ്യം വെച്ച് കൊണ്ട് പോകുന്നവർക്ക് മനോഹരമായ അനുഭവം ലഭിക്കണമെങ്കിൽ മഴക്കാലത്ത് പോകണം. മഴക്കാല പ്രേമികളുടെ ഇടമാണ് അംബോലി വെള്ളച്ചാട്ടം. മൺസൂൺ കാലത്ത് അംബോലി അതിന്റെ വെള്ളച്ചാട്ടങ്ങളും പച്ചനിറത്തിലുള്ള ഇടതൂർന്ന വനങ്ങളും അവയുടെ ഏറ്റവും മികച്ച രൂപം നമ്മളെ കാണിക്കുന്നു. ജൂൺ മുതൽ ആരംഭിച്ച് സെപ്റ്റംബർ വരെയാണ് മൺസൂൺ സീസൺ.
Post Your Comments