ചരിത്രവും, ശിൽപകലയും ഇഷ്ടപ്പെടുന്നവരെ ഒരു പോലെ ആകർഷിക്കുന്ന ചരിത്ര സ്മാരകമാണ് കുത്തബ് മിനാർ. ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഈ മിനാറിന്റെ അദ്യ നില പണി കഴിപ്പിച്ചത് 1199 ലാണ്. ഇഷ്ടിക കൊണ്ട് നിർമ്മിച്ചിട്ടുള്ള കുത്തബ് മിനാർ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 72.5 മീറ്റർ ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന് 399 പടികളുണ്ട്.
കുത്തബ് മിനാറിന്റെ രൂപകല്‌പനഇന്തോ – ഇസ്ലാമിക വാസ്തുശില്പ്പകലയാണ് കുത്തബ് മിനാറിന്റെ രൂപകല്‌പനയുടെ അടിസ്ഥാനം. അഞ്ചു നിലകളാണ് ഇതിനുള്ളത്. താഴത്ത നിലയുടെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്. ഇസ്ലാമികവാസ്തുകലയിലെ എട്ട് മട്ടകോണുകളും, എട്ട് ചാപങ്ങളും ചേർന്ന മിനാറുകളുടെ അസ്തിവാര രൂപരേഖയോട് സമാനമായ വാസ്തുവിദ്യയാണ് ഖുത്തബ് മിനാറിൽ കാണുന്നതെങ്കിലും കോണുകളുടേയും ചാപങ്ങളുടേയും എണ്ണം 12 വീതമാണ്.
ഭൂരിഭാഗവും ഇഷ്ടിക കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ മിനാറിന്റെ മുകളിലെ രണ്ട് നില വെണ്ണക്കല്ല് കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് കുത്തബ് മിനാര്‍. ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. മിനാറിന് 6.5 ടണ്‍ ഭാരമുള്ള തൂണുകളുണ്ട്.
നിര്‍മ്മിച്ചിട്ടിത്രയും നാളായിട്ടും ഇരുമ്പിൽ നിർമിച്ചിട്ടുള്ള ഈ തൂണുകൾക്ക് തുരുമ്പ് പിടിച്ചിട്ടില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 7.21 മീറ്റര്‍ ഉയരവും, 646 കിലോ ഭാരവുമുള്ള അലങ്കാര മണിയും കുത്തബ് മിനാറിൽ കാണാം. 27 ഓളം ഹിന്ദു-ജെയ്ന്‍ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കുത്തബ് മിനാറിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇത് തന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണവും.
Read Also: പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്
1199 ൽ ഡൽഹി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു കുത്തബ് മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചത്. 1229 ഓടെ സുൽത്താൻ ഇൽത്തുമിഷ് മറ്റു നാലുനിലകളുടെ പണി പൂർത്തീകരിച്ചു. ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് ബിൻ തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്റെ ഈ കേടുപാടുകാൾ തീർത്തിട്ടുണ്ട്.
നിരവധി സഞ്ചാരികളാണ് കുത്തബ് മിനാർ സന്ദർശിക്കാനെത്തുന്നത്. എന്നാൽ മിനാറിനകത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. മിനാറിനു മുകളിൽ നിന്നു ചാടി ആളുകൾ ജീവനൊടുക്കിയതിനെ തുടർന്നാണിത്.
Post Your Comments